ഓസ്‌ട്രേലിയയിൽ ഏപ്രിൽ 6ന് ഡേലൈറ്റ് സേവിങ് അവസാനിക്കും

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഡേലൈറ്റ് സേവിങ് സമയം (ഡിഎസ്‌ടി) ഏപ്രിൽ 6ന് രാവിലെ മൂന്നിന് അവസാനിക്കും. ക്ലോക്കുകൾ ഒരു മണിക്കൂർ പിറകിലേക്ക് 2 മണിയാക്കണം. രാവിലെ കൂടുതൽ വെളിച്ചവും വൈകുന്നേരങ്ങളിൽ വെളിച്ചം കുറയുന്ന സാഹചര്യത്തിലാണിത്.

ന്യൂ സൗത്ത് വെയിൽസ്, വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ,ടാസ്മാനിയ,ഓസ്‌ട്രേലിയൻ കാപിറ്റൽ ടെറിട്ടറി എന്നിവിടങ്ങളിൽ ഡിഎസ്‌ടി പ്രാബല്യത്തിലുണ്ട്.

എന്നാൽ ക്വീൻസ്‌ലാൻഡ്, വെസ്റ്റേൺ ഓസ്‌ട്രേലിയ , നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ ഇത് ബാധകമല്ല.ഡിഎസ്‌ടി സമയമാറ്റങ്ങൾ ചില ആളുകളുടെ ഉറക്കത്തെ ദോഷകരമായി ബാധിച്ചേക്കാമെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നിരുന്നാലും , ഡിഎസ്‌ടി അവസാനിക്കുന്നതോടെ ,ആളുകൾക്ക് അവരുടെ സാധാരണ ഉറക്കക്രമത്തിലേക്ക് മടങ്ങാൻ ഇത് സഹായിച്ചേക്കാം.

Related Articles

Back to top button