ഓസ്ട്രേലിയയിൽ മലയാളി സാഹിത്യോത്സവം സംഘടിപ്പിച്ചു
ഓസ്ട്രേലിയൻ മലയാളി എഴുത്തുകാരെ പരിചയപ്പെടുത്തുന്ന തുറന്ന പുസ്തകം എന്ന പരിപാടിയിൽ ഡോ. ആൽബി ഏലിയാസ്, നിഫി റഷീദ്, ശൈലജ വർമ്മ എന്നിവർ സംവദിച്ചു. ഗിരീഷ് അവണൂർ, സഞ്ജയ് പരമേശ്വരൻ എന്നിവർ മോഡറേറ്റർമാരായി.
പി. ഭാസ്ക്കരൻ മാഷിന്റെ ജന്മശതാബ്ദി ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ പാട്ടോർമ്മകളിൽ ഇവ, ആൻഡ്രൂ തുടങ്ങിയ മെൽബണിലെ നിരവധി ഗായകരും, നാട്ടിൽ നിന്ന് സന്ദർശത്തിനായി എത്തിയ മാതാപിതാക്കളും പങ്കുചേർന്നു.
ശ്രീജിത്ത് ശ്രീകുമാർ, സുനിൽ കല എന്നിവർ ഭാസ്ക്കരൻ മാസ്റ്ററുടെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ചു. തുടർ വർഷങ്ങളിലും ഓസ്ട്രേലിയൻ മലയാളി സാഹിത്യോത്സവം വിപുലമായി സംഘടിപ്പിക്കുമെന്ന് വിപഞ്ചിക ഗ്രന്ഥശാല ഭാരവാഹികൾ അറിയിച്ചു.