ബാഡ്മിന്റൺ ബഡീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി

ഡാർവിൻ: ബാഡ്മിന്റൺ ബഡീസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. മറാറ ഫിലിപ്പിനോ കമ്മ്യൂണിറ്റി സെന്ററിൽ നടന്ന ഓണാഘോഷം നോർത്തേൺ ടെറിട്ടറിയുടെ മൾട്ടികൾച്ചറൽ മന്ത്രി ജിൻസൺ ആന്റോ ചാൾസ്‌ ഉദ്ഘാടനം ചെയ്തു. ഡാർവിൻ മലയാളി അസ്സോസിയേഷൻ പ്രസിഡന്റ് മോൻസി തോമസ് അധ്യക്ഷത വഹിച്ചു. ഡി എം എ മുൻ പ്രസിഡന്റ് രാജീവ് തയ്യിൽ, ഡി എം എ മുൻ സെക്രട്ടറി ഉണ്ണികൃഷ്ണൻ കരിമത്തിൽ എന്നിവർ പ്രസംഗിച്ചു.

ബാഡ്മിന്റൺ ബഡീസ് സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത് സ്വാഗതവും കോ ഓർഡിനേറ്റർ ബിനു മാത്യൂസ് നന്ദിയും പറഞ്ഞു. യോഗത്തിൽ നോർത്തേൺ ടെറിട്ടറിയുടെ പുതിയ മന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡി എം എ മുൻ പ്രസിഡന്റ് ജിൻസൺ ആന്റോ ചാൾസിനെ അനുമോദിച്ചു. കോഓർഡിനേറ്റർ ബിനു മാത്യൂസ് മോമെന്റോ നൽകി. സെക്രട്ടറി ഷില്‍വിന്‍ കോട്ടയ്ക്കകത്ത് പൊന്നാട അണിയിച്ചു.

Related Articles

Back to top button