ക്യൂൻസ്​ലാൻഡിൽ നാശം വിതച്ച് കിർലി ചുഴലിക്കാറ്റ്

ക്യൂൻസ്​ലാൻഡ്: ഓസ്ട്രേലിയയിൽ ക്യൂൻസ്​ലാൻഡിൽ കിർലി ചുഴലിക്കാറ്റ് നാശനഷ്ടം വിതച്ചു. 170 കിലോ മീറ്റർ വേഗതയിലാണ് കിർലി ചുഴലിക്കാറ്റ് കടന്നു പോയത്.

ക്യൂൻസ്​ലാൻഡിലെ ടൗൺസ്‌വില്ലെയിലെ ചെടികൾക്കും വൃക്ഷങ്ങൾക്കും ചുഴലിക്കാറ്റിൽ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെയിൽ ആദ്യമായിട്ടാണ് ക്യൂൻസ്​ലാൻഡിൽ ചുഴലിക്കാറ്റ് വീശുന്നതെന്ന് ഓസ്ട്രേലിയൻ മല്ലു എന്ന യുട്യൂബ് ചാനലിലൂടെ മലയാളിയായ ടോണി വ്യക്തമാക്കി.

രാത്രി ഒരു മണിയോടെയാണ് ചുഴലിക്കാറ്റ് വീശുന്ന ശബ്ദം കേട്ടതെന്ന് ടോണി പറയുന്നു. ഈ മേഖലകളിൽ പലപ്പോഴും ഇത്തരം പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകാറുണ്ട്. അതു കൊണ്ട് തന്നെ വീടിന് ഇൻഷറുൻസ് എടുക്കണം. അല്ലാത്ത പക്ഷം ഇത്തരം പ്രകൃതി ക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ വരുന്ന നാശനഷ്ടങ്ങളുടെ പേരിലുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ പ്രയാസമായിരിക്കുമെന്നും ടോണി കൂട്ടിച്ചേർത്തു.

അതേസമയം, ടൗൺസ്‌വില്ലെയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവരോട് ജാഗ്രത പാലിക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

അനാവശ്യമായ യാത്രകൾ ഒഴിവാക്കുക, ചുഴലിക്കാറ്റിൽ വീണ വൈദ്യുതി ലൈനുകൾ ഉൾപ്പെടെയുള്ള നാശനഷ്ടങ്ങളെക്കുറിച്ച് അറിയുന്നതിന് പ്രാദേശിക റേഡിയോ ശ്രവിക്കണമെന്നും അധികൃതർ അറിയിച്ചു.

Related Articles

Back to top button