ഐപിസി ഓസ്ട്രേലിയ റീജിയൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

സിഡ്നി: ഐപിസി ഓസ്ട്രേലിയ റീജിയൻ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. 2002- 2005 കാലയളവിലേക്കുള്ളവരെയാണ് തിരഞ്ഞെടുത്തത്.

പാസ്റ്റർ വർഗീസ് ഉണ്ണുണ്ണി (പ്രസിഡന്റ്), പാസ്റ്റർ സജിമോൻ സഖറിയ (വൈസ് പ്രസിഡന്റ്), പാസ്റ്റർ ഏലിയാസ് ജോൺ (സെക്രട്ടറി), പാസ്റ്റർ ബിജു അലക്സാണ്ടർ, ഇവാ. സാം ജേക്കബ് (ജോ.സെക്രട്ടറിമാർ), ബ്രദർ ജോബിൻ ജെയിംസ് (ട്രഷറർ), ബ്രദർ സന്തോഷ് ജോർജ് (പബ്ലിസിറ്റി കൺവീനർ), ബ്രദർ. ടോമി ഉണ്ണൂണ്ണി (യൂത്ത് മിനിസ്ട്രി കൺവീനർ), പാസ്റ്റർ എബ്രാഹാം ജോർജ് (മിഷൻ ബോർഡ് കൺവീനർ), പാസ്റ്റർ സജി ജോൺ, പാസ്റ്റർ സുനിൽ പണിക്കർ, ഇവാ. ബിന്നി മാത്യു (മിഷൻ ബോർഡ് മെമ്പേഴ്സ്), പാസ്റ്റർ ഫ്രെഡി ജോൺസൺ, പാസ്റ്റർ മാത്യു തുമരയിൽ (പ്രെയർ കോർഡിനേറ്റേഴ്സ്) എന്നിവരാണ് ഭാരവാഹികൾ.

പാസ്റ്റർ തോമസ് ജോർജിന്റെ അധ്യക്ഷതയിൽ സിഡ്നി തൂങ്കാബി കമ്യൂണിറ്റി സെന്ററിൽ നടന്ന പൊതുയോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ഐപിസി ഓസ്ട്രേലിയ റീജിയൻ ലേഡീസ് മിനിസ്ട്രി ഭാരവാഹികളായി സിസ്റ്റർ ജൂബി തോമസ് (പ്രസിഡന്റ്), സിസ്റ്റർ ജെസി ജോൺ (വൈസ് പ്രസിഡന്റ്), ഡോ.സിന്റോ ആൽബർട്ട് (സെക്രട്ടറി), സിസ്റ്റർ ബിനു ജോൺ (ജോ.സെക്രട്ടറി), സിസ്റ്റർ അന്നമ്മ എബ്രാഹാം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഐപിസി ഓസ്ട്രേലിയ റീജിയന്റെ കീഴിലുള്ള യുവജന വിഭാഗമായ പിവൈപിഎ ഭാരവാഹികളായി ബ്രദർ ലിൻസൺ മാത്യു (പ്രസിഡന്റ്), ബ്രദർ സന്തോഷ് മാത്യു (വൈസ് പ്രസിഡന്റ്), ബ്രദർ റിജോ പി രാജൻ (സെക്രട്ടറി), ബ്രദർ നോബിൻ തോമസ് (ജോ. സെക്രട്ടറി), ബ്രദർ അജയ് ഫിലിപ്പ് (ട്രഷർ) എന്നിവരേയും തെരഞ്ഞെടുത്തു.

Related Articles

Back to top button