മലയാളി യുവതി സിഡ്നിയില്‍ ജോലി സ്ഥലത്ത് മരിച്ച നിലയില്‍

സിഡ്നി: കണ്‍സള്‍ട്ടിംഗ് ആന്‍ഡ് അക്കൗണ്ടിംഗ് കമ്പനിയായ ഇ ആന്‍ഡ് വൈയുടെ ഓസ്‌ട്രേലിയയിലെ സിഡ്നി ഓഫീസില്‍ ജോലി ചെയ്തിരുന്ന പാലക്കാട് സ്വദേശിയായ 27 വയസുള്ള മലയാളി യുവതി കഴിഞ്ഞ വെള്ളിയാഴ്ച ദുരൂഹ സാഹചര്യത്തില്‍ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

വിവാഹശേഷം ഒരു വര്‍ഷത്തോളമായി സിഡ്നി നഗരത്തിലുള്ള ഡാര്‍ലിംഗ് ഹാര്‍ബറില്‍ ഭര്‍ത്താവിനൊപ്പം താമസിച്ചു വരികയായിരുന്നു. ജോലിയുടെ ഭാഗമായി സിംഗപ്പൂരില്‍ പോയി മടങ്ങി വന്ന ഭര്‍ത്താവ് ഭാര്യയെ കാണതെ വന്നപ്പോള്‍ നടത്തിയ അന്വേഷണത്തിലാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി അറിഞ്ഞത്.

ഓഫീസില്‍ നടന്ന പാര്‍ട്ടിക്ക് ശേഷം മരണം സംഭവിച്ചതാകാമെന്നാണ് കരുതുന്നത്. പോലീസ് അന്വേഷണം നടത്തിവരികെയാണ്. സിഡ്നി മലയാളി സമൂഹം സംഭവത്തില്‍ നടുക്കവും ദുഖവും രേഖപ്പെടുത്തി. കുടുംബത്തിന്റെ ദുഖത്തില്‍ പങ്കുചേരുന്നതായി മുന്‍ സിഡ്നി മലയാളി അസോസിയേഷന്‍ പ്രസിഡന്റ് കെ.പി ജോസ് പറഞ്ഞു.

Related Articles

Back to top button