IHNA യിൽ അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണം
ഓസ്‌ട്രേലിയിലേക്ക് ആയിരകണക്കിന് മലയാളി നഴ്‌സുമാർക്ക് വഴികാട്ടിയായ IHNA, IHM എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ അന്താരാഷ്ട്ര നഴ്‌സസ് ദിനം സമുചിതമായി ആഘോഷിക്കുന്നു.
വിളക്കേന്തിയ മാലാഖമാരുടെ വിളക്കുകളിൽ ദീപം പകരുന്ന വിളക്കുമരമായി കഴിഞ്ഞ 15 വർഷങ്ങൾക്കുള്ളിൽ വളർന്ന ഈ സ്ഥാപനങ്ങൾ ഇതിനകം 17800 ഓളം നഴ്‌സുമാർക്കാണ് ഓസ്‌ട്രേലിയിലേക്ക് വഴിതെളിച്ചത്.
Institute of Health and Nursing Australia (203/187 Boundary Rd, North Melbourne VIC 305) നോർത്തു മെൽബൺ ക്യാമ്പസിൽ നാളെ (മെയ് 12) വൈകുന്നേരം 4.00 മണിക്ക് നടക്കുന്ന ചടങ്ങിനു CEO ബിജോ കുന്നുംപുറത്ത് നേതൃത്വം വഹിക്കുമെന്ന് മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി അറിയിച്ചു.
ആധുനിക നഴ്‌സിങ്ങിന്റെ ശില്‍പി എന്നറിയപ്പെടുന്ന ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമായ മെയ് പന്ത്രണ്ടാം തീയതി അന്താരാഷ്ട്ര നഴ്‌സസ് ദിനമായി ആഘോഷിച്ച് വരുന്നു. 1974 മുതലാണ് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് നഴ്‌സസ് (ICN) മെയ് പന്ത്രണ്ട് നഴ്‌സസ് ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
വളരെ ഉയര്‍ന്ന സാമ്പത്തിക ചുറ്റുപാടില്‍ ജനിച്ചുവളര്‍ന്ന മിസ് നൈറ്റിംഗേല്‍ അക്കാലത്ത് സഹജീവികളോടും രോഗികളോടും മുറിവേറ്റവരോടും ഉള്ള കാരുണ്യം ഒന്നു കൊണ്ടുമാത്രം ആതുരശുശ്രൂഷാ രംഗത്തേക്കിറങ്ങിയ മഹദ് വ്യക്തിയായിരുന്നു. അക്കാലത്ത് നഴ്‌സിങ്ങിന് ഒരു വ്യക്തമായ പാഠ്യപദ്ധതിയോ വിദ്യാഭ്യാസ സംവിധാനമോ പോലും ഉണ്ടായിരുന്നില്ല.
ലോകം കൊവിഡ് 19 എന്ന മാരകരോഗത്തിന്‍റെ പിടിയിലമര്‍ന്ന് കടന്നു പോകുന്ന ഈ സമയത്ത് ഭൂമിയിലെ മാലാഖമാർ മനുഷ്യ ജീവനുകള്‍ രക്ഷിച്ചെടുക്കാനായി കർമ്മനിരതരാണ്. രോഗികൾക്കൊപ്പം നിന്ന് തളരാതെ പോരാടുകയാണ് അവർ. ഈ മഹാമാരിയെ ചെറുത്തുതോല്‍പ്പിക്കുക എന്ന ദൗത്യത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ നഴ്‌സുമാര്‍ക്കും ചടങ്ങിൽ ആശംസകള്‍ നേരും.