മെല്‍ബണ്‍ വെസ്റ്റ് സിറോ മലബാര്‍ ഇടവകയില്‍ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍

മെല്‍ബണ്‍: സെന്‍റ് മേരീസ് സിറോ മലബാര്‍ മെല്‍ബണ്‍ വെസ്റ്റ് ഇടവകയിലെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങളോടെ ആരംഭിക്കും.നിര്‍മ്മാണം പൂര്‍ത്തിയാക്കി കൂദാശകര്‍മ്മം കഴിഞ്ഞ രാവെന്‍ഹാളിലെ പുതിയ ദേവാലയത്തിലാണ് വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്.

ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ഏപ്രില്‍ 10ന് രാവിലെ 10 മണിക്ക് പ്രത്യേകം തയാറാക്കിയ പന്തലില്‍ നിന്ന് ആരംഭിച്ച്, കുരുത്തോല പ്രദക്ഷിണമായി പള്ളിയില്‍ പ്രവേശിക്കും.

തുടര്‍ന്നുള്ള തിരുക്കര്‍മ്മങ്ങള്‍ ദേവലായത്തിനുള്ളില്‍ വച്ചു നടക്കും. അന്നേ ദിവസം വൈകിട്ട് 6നും തിരുക്കര്‍മ്മങ്ങള്‍ ഉണ്ടായിരിക്കും. പെസഹാ വ്യാഴാഴ്ചയിലെ തിരുക്കര്‍മ്മങ്ങളും കാല്‍കഴുകല്‍ ശുശ്രൂഷയും വൈകിട്ട് 6.30ന് ആരംഭിക്കും.

രാവിലെ 10 മണിക്ക് പീഡാനുഭവവായനകളോടെ ദുഃഖവെള്ളിയാഴ്ചയിലെ തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ച്, ദേവാലയത്തിനു ചുറ്റും നടത്തുന്ന കുരിശിന്‍റെ വഴിയോടെ സമാപിക്കും.

ഉച്ചക്കഞ്ഞി നേര്‍ച്ചയും ഒരുക്കിയിട്ടുണ്ട്. ദുഃഖ ശനിയാഴ്ചയിലെ വെള്ളം വെഞ്ചിരിപ്പ് ഉള്‍പ്പെടെയുള്ള തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9 മണിക്കു തുടങ്ങും.

ശനിയാഴ്ച രാത്രി 8 മണിക്കാണ് ഈസ്റ്റര്‍ വിജില്‍ കുര്‍ബാന ആരംഭിക്കുന്നത്. ഞായറാഴ്ച രാവിലെ 10 മണിക്കും ഈസ്റ്റര്‍ തിരുക്കര്‍മ്മങ്ങളുണ്ടായിരിക്കും. വിശുദ്ധവാരത്തിലെ തിരുക്കര്‍മ്മങ്ങള്‍ക്ക് വികാരി ഫാദര്‍ സെബാസ്റ്റ്യന്‍ മണ്ഡപത്തില്‍ കാര്‍മ്മികത്വം വഹിക്കും.

പുതിയതായി പണികഴിപ്പിച്ച ദേവാലയത്തിലെ ആദ്യത്തെ വിശുദ്ധവാര തിരുക്കര്‍മ്മങ്ങള്‍ ഏറ്റവും ഭംഗിയായി നടത്താനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകുന്നതായി കൈക്കാരന്മാരായ സുനില്‍ ദേവസ്യ , ഫ്രാന്‍സിസ് ഫിലിപ്പോസ്, ജോസി ജോസഫ് എന്നിവര്‍ അറിയിച്ചു.

Related Articles

Back to top button