സൗത്ത് വെയിൽസിലെ നഴ്സുമാർ രണ്ടാം തവണയും പണിമുടക്കി

ജീവനക്കാരുടെ കുറവ് നികത്തണമെന്നും, ശമ്പളവർദ്ധനവ് ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ട് ന്യൂ സൗത്ത് വെയിൽസിലെ നഴ്സുമാർ ആഴ്ചകൾക്കിടയിൽ രണ്ടാം തവണയും പണിമുടക്കി. സംസ്ഥാനത്തെ നിരവധി മലയാളി നഴ്സുമാരാണ് വ്യാഴാഴ്ച സമരത്തിൽ സജീവമായി രംഗത്തിറങ്ങിയത്.

ജീവനക്കാരുടെ കുറവ് പരിഹരിക്കണമെന്നും ശമ്പളം വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഏതാനും ആഴ്ചകൾക്ക് മുൻപ് പണിമുടക്കിയ നഴ്സുമാർ വീണ്ടും ന്യൂ സൗത്ത് വെയിൽസിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധ റാലികളിൽ പങ്കെടുത്തു.

ഇൻഡസ്ട്രിയൽ റിലേഷൻസ് കമ്മീഷന്റെ വിലക്ക് മറികടന്നാണ് പണിമുടക്കിയത്. 

പ്രശ്‌നപരിഹാരത്തിന് സർക്കാർ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് കുറ്റപെടുത്തിയാണ് NSW നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് അസോസിയേഷൻ വീണ്ടും പണിമുടക്കിന് ആഹ്വാനം ചെയ്തത്.

ആവശ്യമായ നടപടികൾ സർക്കാർ കൈക്കൊണ്ടില്ലെങ്കിൽ കൂടുതൽ സമരം നടത്തുമെന്ന് യൂണിയൻ വ്യക്തമാക്കിയിട്ടുണ്ട്.

ആശുപത്രികളിലെ പ്രതിസന്ധി രൂക്ഷമാണെന്നും ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ സ്ഥിതി അതീവ ഗുരുതരമാകുമെന്നും പ്രതിഷേധ റാലിയിൽ പങ്കെടുത്ത ന്യൂ കാസിൽ മേയ്റ്റ്ലാൻഡ് മെന്റൽ ഹെൽത് യൂണിറ്റിൽ റെജിസ്റ്റഡ് നഴ്സും NSW നഴ്‌സസ് ആൻഡ് മിഡ്‌വൈവ്‌സ് അസോസിയേഷൻ ബ്രാഞ്ച് പ്രതിനിധിയുമായ മലയാളി ടോണി തോമസ് എസ് ബി എസ് മലയാളത്തോട് പറഞ്ഞു.

ആദ്യത്തെ പണിമുടക്കിന് ശേഷം സർക്കാരിന്റ ഭാഗത്ത് നിന്ന് നടപടിയൊന്നും ഉണ്ടായില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൂടുതൽ നഴ്സുമാരെ നിയമിക്കുന്നതിന് ആവശ്യമായ നടപടികൾ സർക്കാർ ഉടൻ സ്വീകരിച്ചില്ലെങ്കിൽ വീണ്ടും പണി മുടക്കാനാണ് യൂണിയന്റെ തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു.

ജീവനക്കാരുടെ കുറവ് മൂലം അധിക സമയം ജോലി ചെയ്യുന്നതിതിന് നിർബന്ധിതരാകുന്നതായി പ്രതിഷേധത്തിൽ പങ്കെടുത്ത റജിസ്റ്റഡ് നഴ്സ് സോണിയ സെബാസ്റ്റ്യൻ പറഞ്ഞു.

നഴ്സ് രോഗി അനുപാതം പരിഹരിക്കാതെ പ്രതിസന്ധി മാറുകയില്ലെന്ന് ന്യൂ കാസിലിൽ ജോൺ ഹണ്ടർ ആശുപത്രിയിൽ സർജിക്കൽ വാർഡിൽ പ്രവർത്തിക്കുന്ന സോണിയ അഭിപ്രായപ്പെട്ടു.

ഓവർടൈം ചെയ്യേണ്ടി വരുന്നത് പ്രതിസന്ധിയാകുന്നു. എല്ലാവർക്കും കുടുംബമുണ്ട്, വീട്ടിൽ കുട്ടികളുണ്ട്, ശരിക്കും ക്ഷീണിതരാകുന്നു.

അധികൃതരുടെ ഭാഗത്ത് നിന്ന് വൈകാതെ ഒരു നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ കൂട്ടിച്ചേർത്തു.

രോഗികളെ ശുശ്രൂഷിക്കുന്നതിന് പുറമെ ജൂനിയർ സ്റ്റാഫിനെ സഹായിക്കേണ്ടി വരുന്നതും പ്രതിസന്ധിയാകുന്നുണ്ട്.

ആശുപത്രിയിൽ പുതിയ ജൂനിയർ നഴ്‌സ്മാരെ നിയമിച്ചിട്ടുണ്ടെങ്കിലും അത് പ്രശ്നം പരിഹരിക്കാൻ ഒരു പരിധിവരെ മാത്രമാണ് സഹായിക്കുന്നതെന്ന് സോണിയ പറഞ്ഞു.

അതേസമയം, നഴ്സുമാരുടെ പണിമുടക്ക് രോഗികളെ പ്രതിസന്ധിയിലാക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു.

അധികൃതരുടെ വിലക്ക് മറികടന്നാണ് പണിമുടക്കെന്ന് ന്യൂ സൗത്ത് വെയിൽസ് ആരോഗ്യവകുപ്പ് വക്താവ് ചൂണ്ടിക്കാട്ടി.

ആരോഗ്യ പ്രവർത്തകരുടെയും രോഗികളുടെയും പ്രശ്നങ്ങൾ പരിഗണിച്ചുകൊണ്ടുള്ള ഏറ്റവും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതിന് യൂണിയനുമായി ന്യൂ സൗത്ത് വെയിൽസ് സർക്കാരും ആരോഗ്യ വകുപ്പും കൂടുതൽ ചർച്ചകൾ നടത്തിയതായി വക്താവ് പറഞ്ഞു.

കൂടുതൽ നഴ്സുമാരെ നിയമിക്കുന്നത് ലക്ഷ്യമിട്ട് അധിക സാമ്പത്തിക പിന്തുണയോടെ പുതിയ പദ്ധതികൾ 2019-2022 കാലയളവിൽ സംസ്ഥാന സർക്കാർ ആവിഷ്‌ക്കരിച്ചിട്ടുള്ളതായി വക്താവ് ചൂണ്ടിക്കാട്ടി.

കടപ്പാട്: SBS മലയാളം

Related Articles

Back to top button

Fatal error: Uncaught Error: Call to undefined function WP_Rocket\Dependencies\RocketLazyload\wpm_apply_filters_typed() in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php:562 Stack trace: #0 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php(349): WP_Rocket\Dependencies\RocketLazyload\Image->noscriptEnabled() #1 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Media/Lazyload/Subscriber.php(337): WP_Rocket\Dependencies\RocketLazyload\Image->lazyloadPictures('<!DOCTYPE html>...', '<!DOCTYPE html>...') #2 /home1/indiagfa/public_html/wp-includes/class-wp-hook.php(324): WP_Rocket\Engine\Media\Lazyload\Subscriber->lazyload('<!DOCTYPE html>...') #3 /home1/indiagfa/public_html/wp-includes/plugin.php(205): WP_Hook->apply_filters('<!DOCTYPE html>...', Array) #4 /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Engine/Optimization/Buffer/Optimization.php(100): apply_filters('rocket_buffer', '<!DOCTYPE html>...') #5 [internal function]: WP_Rocket\Engine\Optimization\Buffer\Optimization->maybe_process_buffer('<!DOCTYPE html>...', 9) #6 /home1/indiagfa/public_html/wp-includes/functions.php(5427): ob_end_flush() #7 /home1/indiagfa/public_html/wp-includes/class-wp-hook.php(324): wp_ob_end_flush_all('') #8 /home1/indiagfa/public_html/wp-includes/class-wp-hook.php(348): WP_Hook->apply_filters('', Array) #9 /home1/indiagfa/public_html/wp-includes/plugin.php(517): WP_Hook->do_action(Array) #10 /home1/indiagfa/public_html/wp-includes/load.php(1280): do_action('shutdown') #11 [internal function]: shutdown_action_hook() #12 {main} thrown in /home1/indiagfa/public_html/wp-content/plugins/wp-rocket/inc/Dependencies/RocketLazyload/Image.php on line 562