ഫാ. ഏലിയാസ് തോലംകുളത്തിനു യാത്രയയപ്പ് നൽകി

മെൽബൺ: ഫാ. ഏലിയാസ് തോലംകുളത്തിനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി മെൽബൺ സെന്റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളി. മാനേജിങ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 13ന് ആണ് സമുചിതമായ യാത്രയയപ്പ് ഒരുക്കിയത് 

കഴിഞ്ഞ നാലു വർഷത്തെ ചുമതലകളിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ബഹുമാനപ്പെട്ട അച്ഛന്റെ മികവുറ്റ സ്നേഹത്തിനുള്ള അംഗീകാരം എന്ന നിലയിൽ ക്രമീകരിച്ച യാത്രയയപ്പ് യോഗത്തിന് ഫാ. പ്രവീൺ കോടിയാട്ടിൽ അധ്യക്ഷത വഹിച്ചു.

വിവിധ ഭക്ത സംഘടനകളും പള്ളി മാനേജിങ് കമ്മിറ്റിയും അച്ഛന് ഉപഹാരങ്ങള്‍ സമർപ്പിച്ചു. കൃത്യനിഷ്ഠയുള്ള അച്ഛൻറെ ശുശ്രൂഷ രീതികളെ സദസ്സിൽ പങ്കെടുത്തവർ എടുത്തുപറയുകയുണ്ടായി.

ഇടവകയുടെ പുരോഗതിക്കും ഉന്നമനത്തിനും ആത്മീയ ഉണർവിനും ഫാ. പ്രവീണിനോട് ഒപ്പം തുടർന്ന് ഒറ്റക്കെട്ടായി പ്രവർത്തിക്കണം എന്ന് അച്ഛൻ  മറുപടി പ്രസംഗത്തിൽ ഇടവക അംഗങ്ങളെ ഓർമിപ്പിച്ചു.

കഴിഞ്ഞവർഷങ്ങളിൽ തന്നോടു കാണിച്ച സ്നേഹത്തിനും സഹകരണത്തിനും കരുതലിനും എന്നും കടപ്പെട്ടിരിക്കുന്നു എന്ന് അച്ഛൻ മറുപടി പ്രസംഗത്തിൽ സൂചിപ്പിച്ചു.

Related Articles

Back to top button