വിക്ടോറിയയിൽ മൂന്ന് ബ്രാൻഡ് ബേബി ഫോർമുല തിരികെവിളിച്ചു
ബേബി ഫോർമുല ഉൽപ്പന്നങ്ങളായ EleCare, Similac, Alimentum എന്നീ ബ്രാൻഡുകൾ വിക്ടോറിയയിൽ തിരിച്ചുവിളിച്ചു. പാൽപ്പൊടി മലിനമായിട്ടുണ്ട് എന്ന് സംശയമുള്ള സാഹചര്യത്തിലാണ് നടപടി.
സാൽമൊണല്ല, ക്രോണോബാക്റ്റർ ബാക്ടീരിയ ബാധിച്ചെന്ന സംശയത്തെത്തുടർന്ന് അമേരിക്കൻ ബേബി ഫോർമുല ഉൽപ്പന്നങ്ങളായ EleCare, Similac, Alimentum എന്നീ ബ്രാൻഡുകൾ തിരിച്ചുവിളിച്ചതായി വിക്ടോറിയൻ ആരോഗ്യവകുപ്പ് വ്യക്തമാക്കി.
ബാക്ടീരിയ ബാധ ഒഴിവായെന്ന് ഉറപ്പാകുന്നത് വരെ രക്ഷിതാക്കൾ ഈ ബ്രാൻഡുകൾക്ക് പകരം മറ്റ് ബ്രാൻഡ് പാൽപ്പൊടികൾ ഉപയോഗിക്കണമെന്നാണ് ആരോഗ്യ വകുപ്പ് നിർദ്ദേശിക്കുന്നത്.
ഈ ഉൽപ്പന്നങ്ങൾ ഫാർമസികളിലും ആശുപത്രികളിലും നേരിട്ടുള്ള മെയിൽ ഓർഡർ വഴിയും വിക്ടോറിയയിൽ ലഭ്യമാണ് എന്ന് ആരോഗ്യവകുപ്പ് വെബ്സൈറ്റിൽ വ്യക്തമാക്കുന്നു.
സാൽമൊണല്ല അണുബാധ മൂലം പനി, വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവ ഉണ്ടാകാം എന്നും ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു.
അതെസമയം ശിശുക്കളിൽ ക്രോണോബാക്റ്റർ അണുബാധ മൂലം പനി, ഭക്ഷണം കഴിക്കാൻ മടി, കരച്ചിൽ അല്ലെങ്കിൽ ക്ഷീണം എന്നിവ ഉണ്ടാകാം എന്നും ക്രോണോബാക്റ്റർ അണുബാധ മാരകമായേക്കാമെന്നും മുന്നറിയിപ്പ് നൽകുന്നുണ്ട്.
കൂടുതൽ വിവരങ്ങൾക്കായി മാതാപിതാക്കൾ ആരോഗ്യ വിദഗ്ദ്ധരെ നേരിൽ ബന്ധപ്പെട്ട് സംശയങ്ങൾ തീർക്കണമെന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശിക്കുന്നത്.
ഏതെങ്കിലും ലക്ഷണങ്ങൾ കണ്ടാൽ ഉടൻ അടിയന്തര വൈദ്യ സഹായം തേടണമെന്നും നിർദ്ദേശമുണ്ട്.
തിരിച്ചു വിളിച്ചിരിക്കുന്ന പാൽപ്പൊടികൾ ഏഴ് മുതൽ ഒൻപത് അക്കങ്ങളുള്ള കോഡുകളിൽ നിന്ന് തിരിച്ചറിയാവുന്നതാണ്. പാൽപ്പൊടി പാക്കറ്റിന്റെ അടിയിൽ ഇത് രേഖപ്പെടുത്തിയിരിക്കും. താഴെ നൽകിയിരിക്കുന്ന കോഡുകൾക്കാണ് ബാധകം.
the first two digits of the code are 22 through 37, and;
the code on the container contains K8, SH, or Z2, and;
the expiration date is 1 April 2022 (APR 2022) or later.