മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ’ കിരീടവുമായി മെൽബൺ മലയാളി

2021ലെ മിസിസ് ഇന്ത്യ ഓസ് ട്രേലിയ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് മെല്‍ബണ്‍ മലയാളിയായ പ്രിയങ്ക എം സെല്‍വം. രണ്ടു വര്‍ഷം മുമ്പ് വിഷാദരോഗത്തിന് ചികിത്സ തേടിയിരുന്ന പ്രിയങ്ക, അവിടെ നിന്നാണ് ഈ കിരീട നേട്ടം വരെയെത്തിയത്.

ഓസ്‌ട്രേലിയയിലെ ഇന്ത്യന്‍ സമൂഹത്തിനിടയില്‍ ഏറ്റവും ശ്രദ്ധേയമായ സൗന്ദര്യമത്സരമാണ് രാജ് സൂരി മിസ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരം.

മിസ് ഇന്ത്യ , മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ വിഭാഗങ്ങളിലായി നടക്കുന്ന ഈ മത്സരത്തില്‍ നിന്ന്, മിസ് ഇന്ത്യ വിജയികള്‍ ബോളിവുഡിലും ഹോളിവുഡിലുമൊക്കെ ശ്രദ്ധേയരാകാറുണ്ട്.

പല്ലവി ഷാര്‍ദ, വിമലാ രാമന്‍ തുടങ്ങിയവര്‍ മുന്‍ മിസ് ഇന്ത്യ ഓസ്‌ട്രേലിയ ജേതാക്കളായിരുന്നു.

വിവാഹിതരായ സ്ത്രീകള്‍ക്കു വേണ്ടി ഇതേ വേദിയില്‍ നടത്തുന്ന മിസിസ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തിലാണ് ഇത്തവണ മലയാളിയാ പ്രിയങ്ക എം സെല്‍വം കിരീടം നേടിയത്.

വ്യക്തിപരമായ പ്രതിസന്ധികളിലൂടെ കടന്നുപോയതിനു പിന്നാലെയാണ് ഈ മത്സരരംഗത്തേക്ക് വന്നത് എന്ന് പ്രിയങ്ക പറഞ്ഞു. തന്റെ ജീവിതം മറ്റു സ്ത്രീകൾക്കും പ്രചോദനമാക്കി മാറ്റാൻ  ഈ കിരീട നേട്ടം സഹായിക്കും എന്നാണ് പ്രിയങ്ക പ്രതീക്ഷിക്കുന്നത്. 

മിസ് ഇന്ത്യ ഓസ്‌ട്രേലിയ മത്സരത്തില്‍ ഫൈനലിസ്റ്റായും ഇത്തവണ ഒരു മലയാളിയുണ്ടായിരുന്നു. സിഡ്‌നിയിലുള്ള അലീഷ മാത്യു.

ഭരതനാട്യം നര്‍ത്തകിയായ അലീഷ മിസ് ഇന്ത്യ ബെസ്റ്റ് ടാലന്‌റ് എന്ന പുരസ്‌കാരം സ്വന്തമാക്കി.

മെൽബൺ സ്വദേശിയായ സാന്യ അറോറയാണ് ഇത്തവണത്തെ മിസ് ഇന്ത്യ ഓസ്ട്രേലിയ കിരീടം സ്വന്തമാക്കിയത്. 

22കാരിയായ സാന്യ, പൂനെയിൽ നിന്ന് മെൽബണിലേക്ക് കുടിയേറിയതാണ്.

കടപ്പാട്: SBS മലയാളം

Related Articles

Back to top button