ഓസ്‌ട്രേലിയയിൽ ഭൂചലനം

ഓസ്‌ട്രേലിയയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു. മെൽബൺ, ഉൾനാടൻ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ ഉൾപ്പെടെ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരങ്ങൾ. വിക്ടോറിയയുടെ പല ഭാഗങ്ങളിലും നിരവധി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

റിക്ടർ സ്‌കെയിലിൽ 5.8 തീവ്രതയുള്ള ഭൂചലനമാണ് രേഖപെടുത്തിയിരിക്കുന്നത്. (ആദ്യം അറിയിച്ച  6.0 തീവ്രതയുള്ള ഭൂചലനമെന്നത് അധികൃതർ 5.8 ലേക്ക് കുറച്ചു.)  

മെൽബൺ, ഉൾനാടൻ വിക്ടോറിയ, ന്യൂ സൗത്ത് വെയിൽസിന്റെ ചില ഭാഗങ്ങൾ എന്നിവടങ്ങളിൽ ഉൾപ്പെടെ ഭൂചലനം അനുഭവപ്പെട്ടതായാണ് വിവരങ്ങൾ. അഡലൈഡിലും ടാസ്‌മേനിയിലെ ലോണ്സെസ്റ്റണിലും ഭൂചലനം അനുഭവപ്പെട്ടു. 

വിക്ടോറിയയിലെ മാൻസ്ഫീൽഡിന് സമീപത്താണ് പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെയാണ് ഭൂചലനം അനുഭവപ്പെട്ടത്. 

ഇതിന് 15 മിനിറ്റിനുശേഷം ശേഷം തുടർചലനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 4 തീവ്രതയുള്ളതായിരുന്നു തുടർചലനം. 

അതെസമയം സുനാമിയുടെ സാധ്യതയിലെന്ന് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. 

കടപ്പാട്: SBS മലയാളം

Related Articles

Back to top button