സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ നിർമാണത്തിനായി ഫണ്ട് അനുവദിച്ചു

മെല്‍ബണ്‍: സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിനായി മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയ്ക്ക് വിക്ടോറിയന്‍ സ്റ്റേറ്റ് ഗവണ്‍മെന്‍റിന്‍റെ മള്‍ട്ടി കള്‍ച്ചറല്‍ അഫയേഴ്സ് വിഭാഗം അനുവദിച്ച മള്‍ട്ടികള്‍ച്ചറല്‍ കമ്മ്യൂണിറ്റി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇകൊണോമിക് സ്റ്റിമുലസ് ഫണ്ടായ അഞ്ചു ലക്ഷം ഓസ്ട്രേലിയന്‍ ഡോളറിന്‍റെ ഔദ്യോഗികമായ പ്രഖ്യാപനം മള്‍ട്ടി കള്‍ച്ചറല്‍, സ്പോട്സ് ആന്‍റ് യൂത്ത് അഫയേഴ്സ് മിനിസ്റ്റര്‍ റോസ് സ്പെന്‍സ് എം.പി നിർവഹിച്ചു. 

കോവിഡിന്‍റെ സാഹചര്യത്തില്‍ ഓണ്‍ലൈനായി നടത്തിയ ചടങ്ങില്‍ മെല്‍ബണ്‍ സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് ബോസ്കോ പുത്തൂര്‍ സ്വാഗതം ആശംസിച്ചു.

സിറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ ലോഗോയുടെ പ്രകാശനം തോമസ് ടൗണില്‍ നിന്നുള്ള പാര്‍ലമെന്‍റംഗം ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി നിര്‍വ്വഹിച്ചു.

വിക്ടോറിയന്‍ ഗവണ്മെന്‍റ് യൂത്ത് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ സഹകരണത്തോടെ കത്തീഡ്രല്‍ ഇടവകയിലെ എസ്.എം.വൈ.എം. യുവജനങ്ങള്‍ നിര്‍മ്മിച്ച കോവിഡ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തികൊണ്ടുള്ള ലഘുവിഡിയൊ ഹ്യൂം സിറ്റി കൗണ്‍സില്‍ മേയര്‍ ജോസഫ് ഹവീല്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. 

കത്തീഡ്രലിന്‍റെയും കള്‍ച്ചറല്‍ സെന്‍ററിന്‍റെയും നിര്‍മ്മാണ പുരോഗതികള്‍ ലുമെയിന്‍ കണ്‍സ്ട്രക്ഷന്‍സ് ഡയറക്ടര്‍ റോബ് മാറോസിക്വിശദീകരിച്ചു.

വിശിഷ്ടാതിഥികള്‍ക്കുള്ള ഉപഹാരങ്ങള്‍ കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ഗീസ് വാവോലില്‍, കത്തീഡ്രല്‍ നിര്‍മ്മാണ കമ്മിറ്റി കണ്‍വീനര്‍ ഷിജി തോമസ്, കൈക്കാരന്മാരായ ആന്‍റോ തോമസ്, ക്ലീറ്റസ് ചാക്കൊ എന്നിവര്‍ ചേര്‍ന്ന് കൈമാറി.

ഫിനാന്‍സ് കമ്മിറ്റി കണ്‍വീനര്‍ ഡോ. ജോണ്‍സണ്‍ ജോര്‍ജ്ജ് ചടങ്ങില്‍ കൃതഞ്ജത രേഖപ്പെടുത്തി. രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കോലഞ്ചേരി, ബില്‍ഡിംഗ് കമ്മിറ്റി എക്സിക്യൂട്ടിവ് അംഗങ്ങള്‍, പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍, യുവജനവിഭാഗം പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button