സിഡ്‌നി നഗരത്തെ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ചു

സിഡ്‌നിയില്‍ കൊവിഡ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ഫെഡറല്‍ സര്‍ക്കാരും വിവിധ സംസ്ഥാനങ്ങളും സിഡ്‌നി നഗരത്തെയും ചില സബര്‍ബുകളെയും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചു.

കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പു വരെ സുരക്ഷിതമെന്ന് കരുതിയിരുന്ന സിഡ്‌നി നഗരവും സമീപ പ്രദേശങ്ങളും വീണ്ടും കൊവിഡ് ബാധയുടെ ആശങ്കയിലാണ്.

ഒറ്റ ദിവസം കൊണ്ട് 16 പുതിയ കേസുകള്‍ സ്ഥിരീകരിച്ചതോടെ ഗ്രേറ്റര്‍ സിഡ്‌നി മേഖലയില്‍ നിയന്ത്രണങ്ങളും നിലവില്‍ വന്നു.

ഇതോടെയാണ് മറ്റു സംസ്ഥാനങ്ങളും സിഡ്‌നിയില്‍ നിന്നുള്ള യാത്രകള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സിഡ്‌നിയിലെ ഏഴു സബര്‍ബുകളെ ഫെഡറല്‍ സര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

1. സിഡ്‌നി 2. വേവര്‍ലി 3. റാന്‍ഡ്വിക്ക് 4. കാനഡ ബേ 5. ഇന്നര്‍ വെസ്റ്റ് 6. ബേസൈഡ് 7. വൂലാര

ജൂണ്‍ 30 വരെയാണ് ഇവയെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

1. സിഡ്‌നി 2. വേവര്‍ലി 3. റാന്‍ഡ്വിക്ക് 4. കാനഡ ബേ 5. ഇന്നര്‍ വെസ്റ്റ് 6. ബേസൈഡ് 7. വൂലാര

ജൂണ്‍ 30 വരെയാണ് ഇവയെ ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുന്നത്.

Related Articles

Back to top button