സമൂഹമാധ്യമങ്ങളിലൂടെ വ്യാജസന്ദേശം പരത്തൽ തടയാൻ നിയമഭേദഗതി

December 25, 2018

ന്യൂ​ഡ​ൽ​ഹി: സമൂഹമാധ്യമ ങ്ങളി ലൂടെ വ്യാജസന്ദേശം പരത്തൽ ക​ണ്ടെത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ര​ഹ​സ്യ​കോ​ഡു​ക​ളാ​യി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന (എ​ൻ​ക്രി​പ്റ്റ​ഡ്) വി​വ​ര​ങ്ങ​ൾ ചു​രു​ള​ഴി​ച്ചെ​ടു​ക്കു​ന്ന​തി നും കേ​ന്ദ്രസ​ർ​ക്കാ​ർ നിയമ ഭേദഗതി കൊണ്ടുവരുന്നു. ഇ​തു​സം​ബ​ന്ധി​ച്ചു തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ലും സ​ർ​ക്കാ​രും സോ​ഷ്യ​ൽ മീ​ഡി​യ ക​ന്പ​നി​ക​ളു​മാ​യി ച​ർ​ച്ച​ക​ൾ ന​ട​ക്കു​ക​യാ​ണ്.

ആ​ൾ​ക്കൂ​ട്ട അ​ക്ര​മ​ങ്ങ​ളു​ടെ​യും കൊ​ല​പാ​ത​ക​ങ്ങ​ളു​ടെ​യും പേ​രി​ലാ​ണെ​ങ്കി​ലും സ​ർ​ക്കാ​ർ നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത​ക​ളും ദു​രു​ദ്ദേ​ശ്യ​ങ്ങ​ളും പ​ല​തു​ണ്ട്. സ​ർ​ക്കാ​രി​നെ വി​മ​ർ​ശി​ക്കു​ന്ന​വ​രെ​യും രാ​ഷ്‌​ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ന്ന​വ​രെ​യും നേ​രി​ടാ​ൻ നിർദിഷ്ട നിയമഭേദഗതി സഹായിക്കും.

എ​ൻ​ക്രി​പ്റ്റ​ഡ് വി​വ​ര​ങ്ങ​ൾ ഡീ​ക്രി​പ്റ്റ് ചെ​യ്തെ​ടു​ക്കു​ന്ന​തി​ൽ വാ​ട്സ് ആ​പ് വി​സ​മ്മ​തം അ​റി​യി​ച്ചു ക​ഴി​ഞ്ഞു. ത​ങ്ങ​ളു​ടെ ആ​ധി​കാ​രി​ക​ത ന​ഷ്ട​പ്പെ​ടു​മെ​ന്നാ​ണ് വാ​ട്സ് ആ​പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

ര​ഹ​സ്യ കോ​ഡു​ക​ളി​ലു​ള്ള മു​ഴു​വ​ൻ വി​വ​ര​ങ്ങ​ളും ആ​വ​ശ്യ​മി​ല്ലെ​ന്നും സം​ഘ​ർ​ഷം പ​ര​ത്തു​ന്ന വി​ദ്വേ​ഷ സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​റ​വി​ടം മാ​ത്രം ക​ണ്ടെത്തി​യാ​ൽ മ​തി​യെ​ന്നു​മാ​ണു സ​ർ​ക്കാ​രി​ന്‍റെ പ​ക്ഷം. ഇ​ത്ത​രം സ​ന്ദേ​ശ​ങ്ങ​ളു​ടെ ഉ​റ​വി​ടം ക​ണ്ടെ ത്താ​ൻ മ​റ്റു പോം​വ​ഴി​ക​ളു​ണ്ടോ എ​ന്നും സ​ർ​ക്കാ​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളോ​ടു ചോ​ദി​ച്ചി​ട്ടു​ണ്ട്.

വ്യാ​ജ​സ​ന്ദേ​ശ​ങ്ങ​ൾ ഫോ​ർ​വേ​ഡ് ചെ​യ്യു​ന്ന​വ​ർ​ക്കു മാ​സ​ത്തി​ൽ ഒ​രു ത​വ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ​മി​ടു​ന്ന​ത്. ഇ​തു​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ, ഗൂ​ഗി​ൾ, ഫേ​സ്ബു​ക്ക്, വാ​ട്സ് ആ​പ്, ആ​മ​സോ​ണ്‍, യാ​ഹൂ, ട്വി​റ്റ​ർ, ഷെ​യ​ർ​ചാ​റ്റ്, ഇ​ന്‍റ​ർ​നെ​റ്റ് സ​ർ​വീ​സ് പ്രൊ​വൈ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ എ​ന്നി​വ​രു​മാ​യി സർക്കാർ ച​ർ​ച്ച ന​ട​ത്തി. ജ​നു​വ​രി ഏ​ഴി​നു​ശേ​ഷം മാ​ത്ര​മേ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം എ​ടു​ക്കാ​വൂ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ ക​ന്പ​നി​ക​ൾ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഭേദഗതി ഇങ്ങനെ

ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ​ച​ട്ട​ങ്ങ​ളു​ടെ 3(9) വ​കു​പ്പി​ലാ​ണു ഭേ​ദ​ഗ​തി. 50 ല​ക്ഷ​ത്തി​ൽ കൂ​ടു​ത​ൽ ഇ​ന്ത്യ​ൻ ഉ​പ​യോക്താ​ക്ക​ൾ ഉ​ള്ള സേ​വ​ന​ദാ​താ​ക്ക​ൾ ഇ​ന്ത്യ​യി​ൽ ഓ​ഫീ​സ് സ്ഥാ​പി​ക്കു​ക​യും ഡാ​റ്റ ഇ​ന്ത്യ​യി​ലെ സെ​ർ​വ​റി​ൽ സൂ​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നും ഗ​വ​ൺ​മെ​ന്‍റു​മാ​യി സ​ന്പ​ർ​ക്കം ന​ട​ത്താ​ൻ ഒ​രു ഓ​ഫീ​സ​റെ നി​യ​മി​ക്ക​ണ​മെ​ന്നു​മാ​ണു നി​ർ​ദി​ഷ്ട ഭേ​ദ​ഗ​തി​യി​ൽ പ​റ​യു​ന്ന​ത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com