ഡീപ്പ് ഫെയ്ക്ക്: ആരുടെയും ലൈംഗിക വീഡിയോ ഓണ്‍ലൈനില്‍ എത്താം

January 04, 2019

ന്യൂയോര്‍ക്ക്: 2019ല്‍ ടെക് ലോകത്ത് ഏറ്റവും കൂടുതല്‍ ഭീഷണിയുണ്ടാകുക ഡീപ്പ് ഫെയ്ക്ക് ടൂളുകള്‍ ഉപയോഗിച്ചുള്ള വീഡിയോകളാണ് എന്ന് ടെക് ലോകത്ത് മുന്നറിയിപ്പ്. ഫോട്ടോകള്‍ കൃത്രിമമായി ചയമയ്ക്കുന്ന മോര്‍ഫിംഗ് വിദ്യകള്‍ ഫോട്ടോഷോപ്പ് പോലുള്ള സോഫ്റ്റുവെയറുകള്‍ വഴി ചെയ്യാം എങ്കില്‍ ഇപ്പോള്‍ വളരെ ലളിതമായി ലഭിക്കുന്ന ടൂളുകള്‍ വ്യാജവീഡിയോ നിര്‍മ്മാണത്തില്‍ വ്യാപകമാകുന്നു എന്നാണ് റിപ്പോര്‍ട്ട്.

ആവഞ്ചേര്‍സ് പോലുള്ള ചിത്രങ്ങളിലൂടെ ലോക പ്രശസ്തയായ നടി സ്‌കാര്‍ലറ്റ് ജോണ്‍സന്‍ ഈ ഡീപ്പ് ഫേക്കിന്‍റെ ഇരായാണ്. കഴിഞ്ഞ വര്‍ഷം ഡസന്‍ കണക്കിന് തവണയാണ് ഗ്രാഫിക് സെക്‌സ് വീഡിയോകള്‍ ഈ നടിയുടെതായി സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ഇത്തരത്തില്‍ ഒരു വീഡിയോ പോണ്‍സൈറ്റുകളില്‍ കണ്ടത് 1.5 ദശലക്ഷം തവണയാണ്. വീണ്ടും ഇതിന്‍റെ കോപ്പിയും പല സൈറ്റുകളിലും ലഭ്യമാണ് എന്നാണ് പറയുന്നത്.

മാധ്യമ വിമര്‍ശകയായ മാധ്യമവിമര്‍ശക അനീറ്റാ സര്‍കീസിയാന്‍റെ കഥ അതിലും ഭീകരമാണ്. ഇവരുടെ പോണ്‍ വീഡിയോ പോണ്‍ഹബ്ബില്‍ കണ്ടത് 30,000 പേരായിരുന്നു. ഇത്തരം വീഡിയോ പ്രചരിക്കുന്നത് വൈകിയാണ് മനസിലായതെന്നും, തന്‍റെ പ്രഫഷനുമായി ഒരു ബന്ധവുമില്ലാത്ത കാര്യത്തില്‍ ഒരു സ്ത്രീയുടെ ബന്ധങ്ങളും, സൌഹൃദങ്ങളും, കരിയറും എന്തിന് മാനസികാരോഗ്യം വരെ ഇത്തരം ഫേയ്ക്ക് വീഡിയോകള്‍ തകര്‍ക്കും എന്ന് അനീറ്റാ സൌത്ത് ചൈനീസ് മോണിംഗ് പോസ്റ്റിനോട് പറയുന്നു. ഇത്തരം വീഡിയോകളുടെ ആധികാരികത ചോദ്യം ചെയ്യാന്‍ കഴിയാത്ത നിര്‍മ്മാണം ഒരു സ്ത്രീയെ ഏളുപ്പം തകര്‍ക്കാനും ലൈംഗിക വസ്തു എന്നതാക്കി മാറ്റുവാനും സാധിക്കും എന്നാണ് അനീറ്റാ പറയുന്നത്.

അടുത്തിടെ ടെക് ലോകത്ത് സുലഭമായ ആര്‍ട്ടഫിഷ്യല്‍ ഇന്റലിജന്‍സ് ലൈബ്രറിയില്‍ രൂപപ്പെടുത്തിയ ഡീപ് ഫെയ്ക്ക് ടൂളുകള്‍ ഉപയോഗിച്ച് യാഥാര്‍ത്ഥ്യമെന്ന് തോന്നുന്ന രീതിയിലുള്ള വ്യാജ വീഡിയോ ചമയ്ക്കാന്‍ കഴിയും. നെറ്റില്‍ കിട്ടുന്ന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് അപമാനിക്കേണ്ടയാളുടെ മുഖവും മറ്റൊരാളുടെ ശരീരവും കൂട്ടിയോജിപ്പിച്ച് അസാധാരണ മിഴിവവോടു കൂടി യഥാര്‍ത്ഥ്യത്തെ വെല്ലുന്ന വ്യാജ വീഡിയോകള്‍ നിര്‍മ്മിക്കപ്പെടുന്നു.

ഇത്തരം വീഡിയോകള്‍ പിന്നീട് പോണ്‍ സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത് എതിരാളികളായ അപമാനിക്കുകയും അവരെ ലൈംഗികമായി ദുരുപയോഗം ചെയ്യാന്‍ ഉപയോഗിക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. സാധാരണക്കാര്‍ മുതല്‍ ഹോളിവുഡ് നടിമാര്‍ വരെ ഈ കെണിയില്‍ പെടുകയും പോണ്‍സൈറ്റുകളില്‍ കാഴ്ച വസ്കുക്കളാകുകയും ചെയ്യപ്പെടുന്നു.

മുന്‍പ് വന്‍കിട സിനിമ സ്റ്റുഡിയോകള്‍ക്ക് കോടികള്‍ മുടക്കി മാത്രമേ ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കാന്‍ സാധിക്കുമായിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറി മേല്‍പ്പറഞ്ഞ ടൂളുകള്‍ ലഭ്യമായതോടെ ഈ പ്രക്രിയ ഈസിയായി. ഇതോടെ ഇത്തരം വീഡിയോകള്‍ നിര്‍മ്മിക്കുന്ന ഗൂഢസംഘങ്ങളും വ്യാപകമായി എന്നാണ് സൌത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഡീപ് ഫേക്കിന്‍റെ ഇത്തരം സംഘങ്ങളുമായി ഒരാള്‍ക്ക് ഡിസ്‌ക്കഷന്‍ ബോര്‍ഡുകളില്‍ സംസാരിക്കാം. സ്വകാര്യ ചാറ്റിലേക്ക് സഹപ്രവര്‍ത്തകരെ ക്ഷണിക്കുന്നവര്‍, ക്‌ളാസ്സ്‌മേറ്റുകള്‍, കൂട്ടുകാര്‍ എന്നിങ്ങനെ 20 ഡോളര്‍ കൊടുക്കാനായാല്‍ ആരുടേയും വ്യാജ വീഡിയോ ഇത്തരം സംഘങ്ങള്‍ നിര്‍മ്മിച്ച് നല്‍കുമത്രെ. ചിലര്‍ പ്രതികാരത്തിന് വേണ്ടി ഇത്തരം സംഘങ്ങളെ ഉപയോഗിക്കുന്നു എന്നാണ് ചില ടെക് സൈറ്റുകളുടെ അന്വേഷണം വ്യക്തമാക്കുന്നത്.

എന്നാല്‍ ഇത്തരം ലൈംഗിക വീഡിയോ നിര്‍മ്മാണങ്ങള്‍ സ്ത്രീകള്‍ക്കെതിരെയാണ് 90 ശതമാനവും നടക്കുന്നത് ആണുങ്ങളെ ഈ വീഡിയോകളില്‍ വില്ലന്മാരാക്കുന്നത് മറ്റൊരുതരത്തിലാണ്. അടുത്തിടെ ഹോളിവുഡ് നടന്‍ നിക്കോളാസ് കേജിന്‍റെ മുഖം ട്രംപിന്റെ മുഖവുമായി മാറ്റി വെച്ചിരുന്നു. ഇത്തരത്തിലാണ് ആണുങ്ങള്‍ ഡീപ്പ് ഫേക്ക് വീഡിയോകളാല്‍ ഉപദ്രവിക്കപ്പെടുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com