ഒരു ഫോണ്‍ വില്‍ക്കുമ്പോള്‍ ആപ്പിളിന് ലാഭം 9,600 രൂപ

December 28, 2017

ഒരു ഫോണ്‍ വില്‍ക്കുമ്പോള്‍ ആപ്പിളിന് എത്ര ലാഭം കിട്ടും. ഈ കണക്കാണ് മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനമായ കൗണ്ടര്‍പോയന്‍റ് പുറത്തുവിട്ടിരിക്കുന്നത്. ജൂലൈ മുതല്‍ സെപ്തംബര്‍വരെയുള്ള പാദത്തില്‍ ഒരു ഫോണ്‍ വില്‍ക്കുന്നതില്‍ ആപ്പിളിന് ലഭിക്കുന്ന ലാഭം 151 ഡോളര്‍ (9,600 രൂപ) ലഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

അതേ സമയം ആപ്പിളിന്‍റെ എതിരാളികള്‍ സാംസങ്ങിനേക്കാള്‍ അഞ്ച് ഇരട്ടിയാണ് ആപ്പിളിന്‍റെ ലാഭവിഹിതം. സാംസങ്ങിന് ഒരു യൂണിറ്റില്‍ നിന്ന് 1900 രൂപയോളമാണ് ലാഭം ലഭിക്കുന്നത്. കൗണ്ടര്‍ പൊയന്‍റ് തങ്ങളുടെ മാര്‍ക്കറ്റ് മോണിറ്റര്‍ പ്രോഗ്രാം ഫോര്‍ ക്യൂ3യിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് എങ്ങും വിറ്റ മൊബൈല്‍ ഹാന്‍ഡ് സെറ്റുകളുടെ ലാഭവിഹിതത്തില്‍ ഈ കഴിഞ്ഞ പാദത്തില്‍ 13 ശതമാനം വര്‍ദ്ധനവ് ഉണ്ടായെന്നാണ് പറയുന്നത്. ഈ മുന്നേറ്റത്തില്‍ നിര്‍ണ്ണായകമായത് സാംസങ്ങിന്‍റെയും ചൈനീസ് ബ്രാന്‍റുകളുടെയും സാന്നിധ്യമാണെന്ന് പറയുന്നു.

സാംസങ്ങിന്‍റെ നോട്ട് 8, എസ്8 ഫോണുകള്‍ വിപണിയില്‍ എത്തിയത് ഈ പാദത്തിലാണ്. എന്നാല്‍ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലുകള്‍ ഇറക്കാത്ത പാദത്തിലാണ് ആപ്പിള്‍ തങ്ങളുടെ ലാഭവിഹിതം ഇത്രയും നേടിയത് എന്നത് ശ്രദ്ധേയമാണ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com