ഒടിച്ചു മടക്കാവുന്ന സ്മാർട്ട് ഫോണുമായി സാംസംഗ്

November 08, 2018

സാൻ ഫ്രാൻസിസ്കോ: ഒടിച്ചു മടക്കാവുന്ന സ്മാർട്ട് ഫോണ്‍ അവതരിപ്പിച്ച് സാംസംഗ്. സാൻ ഫ്രാൻസിസ്കോയിൽ നടന്ന ചടങ്ങിലാണ് സാംസംഗ് തങ്ങളുടെ പുതിയ ഫോണിനെ പരിചയപ്പെടുത്തിയത്. ഒരു ടാബിന് തുല്യമായ രീതിയിൽ മടക്കാൻ കഴിയുന്നതാണ് പുതിയ ഡിവൈസ്.

ഫോണിന് 7.3 ഇഞ്ചിന്‍റെ ഇന്‍റീരിയർ ഡിസ്പ്ലേയും 4.5 ഇഞ്ചിന്‍റെ എക്സ്റ്റീരിയർ ഡിസ്പ്ലേയുമാണ് നൽകിയിരിക്കുന്നത്. ഫോണിന്‍റെ മറ്റു വിവരങ്ങളൊന്നും കന്പനി പുറത്തു വിട്ടിട്ടില്ല. അടുത്ത വർഷം അദ്യത്തോടെ വിപണിയിൽ അവതരിപ്പിക്കാനാണ് സാംസംഗ് പദ്ധതിയിടുന്നത്. അടുത്തിടെ ചൈനീസ് കമ്പനിയായ റോയു ടെക്‌നോളജി മടക്കാവുന്ന ഫോൺ പുറത്തിറക്കിയിരുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com