സുനിതാ ദേവദാസ്

സുനിതാ ദേവദാസ്

മാധ്യമ പ്രവർത്തക

സ്ത്രീ സമത്വം എന്നും ലിംഗനീതി എന്നും കേൾക്കുമ്പോ സംഘികൾക്കും കുറെ കോൺഗ്രസ്സുകാർക്കും ഉടൻ കലിയിളകും. എന്താ കാര്യം എന്നറിയില്ല. ഫെമിനിസം, ഫെമിനിസ്റ്റ്, ആക്ടിവിസ്റ്റ് എന്നും ഇപ്പോ തെറി പോലെയാണ് ഇവർ ഉപയോഗിക്കുന്നത്.

ചില കാര്യങ്ങൾ പറയാം. ആർക്കൊക്കെ മനസ്സിലാവും എന്നറിയില്ല. എങ്കിലും പറയാം.

ശബരിമലയിൽ സ്ത്രീകൾ കയറണമെന്നത് പിണറായി വിജയൻ സർക്കാരിന്റെയോ സിപിഎമ്മിന്റെയോ രാഷ്ട്രീയ തീരുമാനമല്ല. 12 വര്ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സുപ്രീം കോടതി വിധിച്ചതാണ് വിശ്വാസികളായ ഹിന്ദു സ്ത്രീകൾക്ക് ശബരിമലയിൽ കയറാം എന്നത്. ആ വിധി വന്നപ്പോൾ സിപിഎം മുഖ്യമന്ത്രിയായ പിണറായി വിജയനാണ് ഭരണത്തിൽ. സ്വാഭാവികമായും ഒരു ആധുനിക മനുഷ്യൻ എന്ന നിലയിൽ അദ്ദേഹവും കമ്മ്യൂണിസ്റ്റ് മന്ത്രിസഭ എന്ന നിലയിൽ ഭരണകൂടവും ആ വിധി സ്വാഗതം ചെയ്തു.

കാരണം ഭരണഘടനയിലും ലിംഗനീതിയിലും സമത്വത്തിലും സുപ്രീം കോടതിയിലും വിശ്വസിക്കുന്ന മനുഷ്യരാണ് നമ്മളൊക്കെ.

അതിനാൽ എടുത്തു പറയുന്നു ഈ തീരുമാനം പിണറായി വിജയന്റേയോ സർക്കാരിന്റെയോ സിപിഎമ്മിന്റെയോ രാഷ്ട്രീയ തീരുമാനമല്ല. കോടതിവിധിയാണ്.

ഇത് കേട്ടാൽ ഉടൻ "ഭക്തവിശ്വാസികൾ " ചോദിക്കും "ആഹാ... നിങ്ങൾ വല്യ സ്ത്രീസമത്വത്തിന്റെ ആൾക്കാരാ? ശശിക്കെതിരായ പീഡന പരാതി എന്തായി? നിങ്ങൾക്ക് വനിതാ മുഖ്യമന്ത്രിയുണ്ടോ? ഡി വൈ എഫ് ഐയിലെ പെണ്ണുങ്ങൾ തെങ്ങിൽ കയറുമോ? ജനാധിപത്യ മഹിളാ അസോസിയേഷനിലെ സ്ത്രീകൾ പാമ്പിനെ കൊല്ലുമോ? ആണുങ്ങളെ പോലെ നിങ്ങൾ നിന്ന് മൂത്രമൊഴിക്കുമോ?" എന്നൊക്കെ.

അത് കഴിഞ്ഞു ചോദിക്കും ആറ്റുകാൽ പൊങ്കാലക്ക് ആണുങ്ങളെ കയറ്റുമോ? കീച്ചേരി പാലോട്ടുകാവ് ക്ഷേത്രം , കല്യാശ്ശേരി, അഴീക്കോട് പാലോടുകാവ്, നാടാശ്ശേരിക്കാവ്, തളിപ്പറമ്പ് ക്ഷേത്രം അവിടെ പെണ്ണുങ്ങൾക്ക് കയറാമോ? അവിടൊക്കെ സ്ത്രീ സമത്വം ഉണ്ടാക്കിയിട്ട് മതി ശബരിമലയിൽ സ്ത്രീ സമത്വം എന്ന്.

മനസ്സിലാവുമോ എന്നറിയില്ല. എങ്കിലും പറയാം.

ശബരിമലയിൽ സ്ത്രീകൾ കയറിക്കോട്ടെ എന്നത് സുപ്രീം കോടതി വിധിയാണ്. അത് നടപ്പാക്കുകയാണ് സർക്കാർ ചെയ്യുന്നത്. അല്ലാതെ സിപിഎമ്മിന്റെ അജണ്ടയോ രാഷ്ട്രീയ തീരുമാനമോ നടപ്പാക്കുകയല്ല.

നിങ്ങൾ പറയുന്ന മറ്റു വിഷയങ്ങളിലൊന്നും സുപ്രീം കോടതി വിധി ഇല്ല.

അതിലൊക്കെ നിങ്ങൾക്ക് തീരുമാനം വേണമെങ്കിൽ നിങ്ങൾ ആരെങ്കിലും കോടതിയെ ഉടൻ സമീപിക്കണം. ശശിക്കെതിരായ പരാതിക്കാരിയെ കണ്ടെത്തി ആദ്യം പോലീസിലും പിന്നെ കോടതിയിലും പോകു.

മറ്റു കാര്യങ്ങളിലൊക്കെയും കോടതിയിൽ പോകു. വിധി അനുകൂലമായി വന്നാൽ നമുക്ക് എല്ലാം ചെയ്യാം.

വല്ലതും മനസിലായോ?

എവിടെന്ന് ?

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com