എ​വി​ടെ പോ​യി നി​ങ്ങ​ളു​ടെ ആ​ചാ​രം? ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി ക​യ​റി​യ​തി​ൽ പി​ണ​റാ​യി

November 06, 2018

കോ​ഴി​ക്കോ​ട്: ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ ശ​ബ​രി​മ​ല​യി​ൽ പ​തി​നെ​ട്ടാം പ​ടി ക​യ​റി​യ​തി​നെ ചോ​ദ്യം ചെ​യ്ത് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ ഇ​രു​മു​ടി​ക്കെ​ട്ടി​ല്ലാ​തെ പ​ടി​ക​യ​റി​യ ആ​ചാ​രം ല​ഘി​ച്ച​തോ​ടെ ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത നി​ല​നി​ർ​ത്ത​ല​ല്ല പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഉ​ദ്ദേ​ശ്യ​മെ​ന്നു വ്യ​ക്ത​മാ​യെ​ന്നും ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്കാ​നാ​ണ് ബി​ജെ​പി​യും സം​ഘ​പ​രി​വാ​റും ശ്ര​മി​ക്കു​ന്ന​തെ​യ​ന്നും മു​ഖ്യ​മ​ന്ത്രി കു​റ്റ​പ്പെ​ടു​ത്തി.

മു​ഖ്യ​മ​ന്ത്രി​യാ​യ​തി​നു പി​ന്നാ​ലെ ഞാ​നും ശ​ബ​രി​മ​ല​യി​ൽ പോ​യി​രു​ന്നു. അ​വി​ടു​ത്തെ ആ​ചാ​ര​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണു മ​ല ക​യ​റി​യ​ത്. ഇ​രു​മു​ടി​ക്കെ​ട്ട് ഇ​ല്ലാ​ത്ത​തി​നാ​ൽ പ​തി​നെ​ട്ടാം പ​ടി ച​വി​ട്ടി​യി​ല്ല. സം​ഘ​പ​രി​വാ​ർ നേ​താ​ക്ക​ൾ ഇ​രു​മു​ടി​ക്കെ​ട്ടു​മാ​യോ​ണോ ശ​ബ​രി​മ​ല​യി​ൽ പോ​യ​ത്. എ​വി​ടെ പോ​യി നി​ങ്ങ​ൾ പ​റ​യു​ന്ന ആ​ചാ​രം. എ​ന്തു​കൊ​ണ്ട് ആ​ചാ​രം ലം​ഘി​ച്ചു. അ​വ​ർ​ക്ക് ശ​ബ​രി​മ​ല​യു​ടെ പ​വി​ത്ര​ത നി​ല​നി​ർ​ത്ത​ല​ല്ല ഉ​ദ്ദേ​ശ്യം. ശ​ബ​രി​മ​ല​യെ ക​ലാ​പ​ഭൂ​മി​യാ​ക്ക​ലാ​ണ്- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

തെ​ര​ഞ്ഞെ​ടു​പ്പു മു​ന്നി​ൽ​ക്ക​ണ്ടു കേ​ര​ള​ത്തി​ൽ വ​ർ​ഗീ​യ ക​ലാ​പ​ത്തി​നാ​ണ് ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്ന​ത്. ഇ​തി​നാ​യി നു​ണ​ക​ൾ പ​ട​ച്ചു​വി​ടു​ക​യാ​ണ്. 1991-ലാ​ണു ഹൈ​ക്കോ​ട​തി ശ​ബ​രി​മ​ല യു​വ​തി പ്ര​വേ​ശ​നം ത​ട​ഞ്ഞ​ത്. അ​തി​നു​മു​ന്പ് അ​വി​ടെ യു​വ​തി​ക​ൾ പോ​യി​രു​ന്നു. കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ ഇ​തേ​ക്കു​റി​ച്ചു ത​ന്ത്രി​ക്കു ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​ന്‍റെ രേ​ഖ​ക​ളെ​ല്ലാം ഹൈ​ക്കോ​ട​തി​യി​ലു​ണ്ട്. കോ​ട​തി വി​ധി ന​ട​പ്പാ​ക്കു​ക​യാ​ണു സ​ർ​ക്കാ​റി​ന്‍റെ ക​ട​മ- മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സ​ന്നി​ധാ​ന​ത്തു വ​ലി​യ തോ​തി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​ക്കാ​നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ശ്ര​മം. പോ​ലീ​സി​ന്‍റെ സം​യ​മ​ന​മാ​ണു പ്ര​ശ്ന​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി​യ​ത്. വി​ശ്വാ​സം സം​ര​ക്ഷി​ക്ക​ല​ല്ല ഇ​വ​രു​ടെ ഉ​ദ്ദേ​ശ്യ​മെ​ന്നു സ​മൂ​ഹം മ​ന​സി​ലാ​ക്ക​ണം. ചാ​തു​ർ​വ​ർ​ണ്യ​ത്തെ പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ് ആ​ർ​എ​സ്എ​സ്. മാ​റി​യ കേ​ര​ള​ത്തെ ഉ​ൾ​ക്കൊ​ള്ളാ​ൻ ആ​ർ​എ​സ്എ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. നാ​ടി​ന്‍റെ മ​തേ​ത​ര പാ​ര​ന്പ​ര്യ​ത്തെ ത​ക​ർ​ക്കാ​നാ​ണ് ഇ​ക്കൂ​ട്ട​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും കോ​ഴി​ക്കോ​ട് പൊ​തു​യോ​ഗ​ത്തി​ൽ പി​ണ​റാ​യി പ​റ​ഞ്ഞു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com