ഉർജിതിന്‍റെ രാജി ഭീഷണി; സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്കു വ​ഴ​ങ്ങി

October 31, 2018

മും​ബൈ/​ന്യൂ​ഡ​ൽ​ഹി: രാ​ജി​വ​യ്ക്കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഡോ.​ഉ​ർ​ജി​ത് പ​ട്ടേ​ൽ സൂ​ച​ന ന​ൽ​കി​യ​തോ​ടെ അ​നു​ന​യ​ശ്ര​മ​വു​മാ​യി കേ​ന്ദ്ര​ സ​ർ​ക്കാ​ർ. ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ​യും റി​സ​ർ​വ് ബാ​ങ്കി​ലെ​യും ഉ​ന്ന​ത​ർ ത​മ്മി​ൽ ഇ​ന്നു രാ​വി​ലെ ച​ർ​ച്ച​ക​ൾ ആ​രം​ഭി​ച്ച​താ​യി ഉ​ന്ന​ത​ കേ​ന്ദ്ര​ങ്ങ​ൾ അ​റി​യി​ച്ചു. ച​ർ​ച്ച തു​ട​ങ്ങി​യ​തു ശു​ഭ​ക​ര​മാ​ണെ​ന്നു ധ​ന​കാ​ര്യ നി​രീ​ക്ഷ​ക​ർ വി​ല​യി​രു​ത്തി.

റി​സ​ർ​വ് ബാ​ങ്ക് നി​യ​മ​ത്തി​ലെ ഏ​ഴാംവ​കു​പ്പ് ന​ൽ​കു​ന്ന പ്ര​ത്യേ​കാ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് റി​സ​ർ​വ് ബാ​ങ്കി​നു കേ​ന്ദ്ര​ സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​താ​ണു രാ​ജി​ഭീ​ഷ​ണി​യി​ലേ​ക്കു ന​യി​ച്ച​ത്. ഇ​ന്നു​വ​രെ ഒ​രു സ​ർ​ക്കാ​രും ഈ ​വ​കു​പ്പ് ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ല. ബാ​ങ്കി​ത​ര ധ​ന​കാ​ര്യ ക​ന്പ​നി​ക​ൾ​ക്കു പ​ണ​ല​ഭ്യ​ത കൂ​ട്ടു​ക, ദു​ർ​ബ​ല​ ബാ​ങ്കു​ക​ളു​ടെ മൂ​ല​ധ​ന വ്യ​വ​സ്ഥ​യി​ൽ ഇ​ള​വു ന​ൽ​കു​ക, ചെ​റു​കി​ട വ്യ​വ​സാ​യ​ങ്ങ​ൾ​ക്ക് കൂ​ടു​ത​ൽ വാ​യ്പ ന​ൽ​കു​ക എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ കേ​ന്ദ്രം ഇ​ത​നു​സ​രി​ച്ചു നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി.

ഇ​താ​ണു ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ച സ​ർ​ക്കാ​ർ ഇ​ട​പെ​ട​ലി​നെ വി​മ​ർ​ശി​ച്ചു പ്ര​സം​ഗി​ക്കാ​ൻ ഡെ​പ്യൂ​ട്ടി ഗ​വ​ർ​ണ​ർ വി​ര​ൽ ആ​ചാ​ര്യ​യെ പ്രേ​രി​പ്പി​ച്ച​ത്. പ്ര​സം​ഗ​ത്തി​ന്‍റെ ഉ​ള്ള​ട​ക്കം ഗ​വ​ർ​ണ​ർ പ​ട്ടേ​ലി​ന്‍റെ ആ​ശ​യ​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളു​മാ​യി​രു​ന്നു. ഈ ​തു​റ​ന്നു​ പ​റ​ച്ചി​ലി​ൽ ധ​ന​മ​ന്ത്രാ​ല​യ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ദു​ർ​ബ​ല ബാ​ങ്കു​ക​ൾ​ക്ക് റി​സ​ർ​വ് ബാ​ങ്ക് ഏ​ർ​പ്പെ​ടു​ത്തി​യ ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ കേ​ന്ദ്ര​ത്തി​നു ര​സി​ച്ചി​ട്ടി​ല്ല. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ മി​ച്ച​ധ​ന​ത്തി​ൽ ഒ​രു ഭാ​ഗം ധ​ന​ക​മ്മി നി​ക​ത്താ​ൻ ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ടു​ന്ന​തി​നോ​ടു റി​സ​ർ​വ് ബാ​ങ്കും യോ​ജി​ക്കു​ന്നി​ല്ല.

3.6 ല​ക്ഷം കോ​ടി രൂ​പ​യാ​ണ് റി​സ​ർ​വ് ബാ​ങ്കി​ലു​ള്ള മി​ച്ച​ധ​നം. ഇ​ത് പ​ണ​വി​പ​ണി​യി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ റി​സ​ർ​വ് ബാ​ങ്കി​ന്‍റെ പ​ക്ക​ൽ വേ​ണ്ട നീ​ക്കി​യി​രി​പ്പാ​ണെ​ന്നാ​ണു ഡോ.​പ​ട്ടേ​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ബാ​ങ്കു​ക​ളും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളും ഹ്ര​സ്വ​കാ​ല​യ ആ​വ​ശ്യ​ങ്ങ​ൾ വ​രു​ന്പോ​ൾ റി​സ​ർ​വ് ബാ​ങ്കി​നെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്. അ​പ്പോ​ൾ ഇ​ട​പെ​ട​ണ​മെ​ങ്കി​ൽ വ​ലി​യ അ​ള​വ് ക​രു​ത​ൽ പ​ണം കൂ​ടി​യേ തീ​രൂ.

ഡോ.​ഉ​ർ​ജി​ത് പ​ട്ടേ​ൽ രാ​ജി​ക്കൊ​രു​ങ്ങു​ന്ന​താ​യി മാ​ധ്യ​മ റി​പ്പോ​ർ​ട്ടു​ക​ൾ വന്നിരുന്നു. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ സ്വ​യം​ഭ​ര​ണം ഇ​ല്ലാ​താ​ക്കുന്ന​വി​ധ​മു​ള്ള കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​ട​പെ​ട​ലി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണി​ത്. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ 3.6 ല​ക്ഷം കോ​ടി​യു​ടെ മി​ച്ച പ​ണം പി​ടി​ച്ചെ​ടു​ക്കാ​നും ക​ട​ക്കെ​ണി​യി​ലാ​യ ചി​ല ക​ന്പ​നി​ക​ളെ ര​ക്ഷി​ക്കാ​നാ​യി വാ​യ്പ ല​ഭ്യ​മാ​ക്കാ​നും സർക്കാർ ശ്ര​മി​ക്കു​ന്ന​തി​നെ ഗ​വ​ർ​ണ​ർ ചെ​റു​ത്തു​വ​രി​ക​യാ​യി​രു​ന്നു.

റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​നെ നി​​​ശി​​​ത​​​മാ​​​യി വി​​​മ​​​ർ​​​ശി​​​ച്ചു കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌​​​ലി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യു​​​ടെ റെ​​​ഗു​​​ലേ​​​റ്റ​​​ർ എ​​​ന്ന നി​​​ല​​​യി​​​ൽ റി​​​സ​​​ർ​​​വ് ബാ​​​ങ്ക് വ​​​ലി​​​യ വീ​​​ഴ്ച വ​​​രു​​​ത്തി എ​​​ന്നാ​​​ണു മ​​​ന്ത്രി പ​​​റ​​​ഞ്ഞ​​​തി​​​ന്‍റെ ചു​​​രു​​​ക്കം.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com