Thursday, 28 December 2017 17:01

കാ​ണാ​താ​യ​വ​ർ - ക​ട​ലി​നോ​ടു ചോ​ദി​ക്ക​ണം; ഓ​ഖി​യി​ൽ വീ​ണ്ടും ജേ​ക്ക​ബ് തോ​മ​സ്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ​തി​രേ വീ​ണ്ടും പ​രി​ഹാ​സ​വു​മാ​യി ഡി​ജി​പി ജേ​ക്ക​ബ് തോ​മ​സ്. പാ​ഠം ര​ണ്ട് - മു​ന്നോ​ട്ടു​ള്ള ക​ണ​ക്ക് എ​ന്ന ത​ല​ക്കെ​ട്ടി​ലാ​ണ് ജേ​ക്ക​ബ് തോ​മ​സ് സ​ർ​ക്കാ​രി​നെ കു​ഴ​പ്പി​ക്കു​ന്ന ക​ണ​ക്കു​ക​ൾ നി​ര​ത്തു​ന്ന​ത്. വാ​ർ​ഷി​കാ​ഘോ​ഷ പ​ര​സ്യം, ഫ്ള​ക്സ് വ​യ്ക്ക​ൽ, റി​യാ​ലി​റ്റി ഷോ ​എ​ന്നി​വ​യ്ക്കാ​യി സ​ർ​ക്കാ​ർ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ചെ​ല​വി​ടു​ന്നു​ണ്ടെ​ന്നും ഓ​ഖി ദു​രി​ത​ത്തി​ന് ഇ​ര​യാ​യ​വ​ർ​ക്ക് ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്നി​ല്ലെ​ന്നും ജേ​ക്ക​ബ് തോ​മ​സ് ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ പ​രി​ഹ​സി​ക്കു​ന്നു.

വാ​ർ​ഷി​കാ​ഘോ​ഷ പ​ര​സ്യം- മൂ​ന്നു കോ​ടി, ഫ്ള​ക്സ് വ​യ്ക്ക​ൽ- ര​ണ്ടു കോ​ടി, ജ​ന​താ​ൽ​പ​ര്യം അ​റി​യ​ൽ റി​യാ​ലി​റ്റി ഷോ- ​മൂ​ന്നു കോ​ടി, കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ്- ഫ​ണ്ട് ക​ണ​ക്കി​ലു​ണ്ട്, ക്രി​സ്മ​സി​ന് വ​ന്ന​വ​ർ- ഭാ​ഗ്യ​വാ·ാ​ർ, കാ​ണാ​താ​യ​വ​ർ- ക​ട​ലി​നോ​ട് ചോ​ദി​ക്ക​ണം എ​ന്നി​ങ്ങ​നെ​യാ​ണ് സ​സ്പെ​ൻ​ഷ​നി​ലാ​യ ഡി​ജി​പി​യു​ടെ പോ​സ്റ്റ്. പ​ര​സ്യ​പ​ദ്ധ​തി​ക​ൾ ജ​ന​ക്ഷേ​മ​ത്തി​ന് എ​ന്ന പ​രി​ഹാ​സ​വും ഏ​റ്റ​വു​മൊ​ടു​വി​ലാ​യി ചേ​ർ​ത്തി​ട്ടു​ണ്ട്.

കേ​ര​ളം കേ​ന്ദ്ര​ത്തി​നു സ​മ​ർ​പ്പി​ച്ച ഓ​ഖി ദു​രി​താ​ശ്വാ​സ പാ​ക്കേ​ജി​നെ പ​രി​ഹ​സി​ച്ച് ജേ​ക്ക​ബ് തോ​മ​സ് ക​ഴി​ഞ്ഞ ദി​വ​സം രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഓ​ഖി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ലെ പാ​ളി​ച്ച​ക​ളും അ​പാ​ക​ത​ക​ളു​മാ​ണ് അ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഓ​ഖി ദു​ര​ന്ത​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കേ​ര​ളം 7340 കോ​ടി​യു​ടെ പാ​ക്കേ​ജ് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​തും വി​മ​ർ​ശ​ന​ത്തി​നു കാ​ര​ണ​മാ​യി. ക​ണ​ക്കു ശ​രി​യാ​കു​ന്നു​ണ്ടോ ക​ണ​ക്കി​നു വേ​റെ ടീ​ച്ച​റെ നോ​ക്കാം എ​ന്ന് ജേ​ക്ക​ബ് തോ​മ​സ് ഒ​ളി​യ​ന്പെ​യ്തു.

ഇ​തി​നെ​തി​രേ പ്ര​തി​രോ​ധ​മു​യ​ർ​ത്തി ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​കും മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും രം​ഗ​ത്തെ​ത്തി. ജേ​ക്ക​ബ് തോ​മ​സ് കാ​പ​ട്യ​ക്കാ​ര​നെ​ന്ന് മ​ന്ത്രി മേ​ഴ്സി​ക്കു​ട്ടി​യ​മ്മ തു​റ​ന്ന​ടി​ച്ച​പ്പോ​ൾ, ജേ​ക്ക​ബ് തോ​മ​സ് വേ​റെ ക​ണ​ക്കു ടീ​ച്ച​റെ അ​ന്വേ​ഷി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​കി​ന്‍റെ മ​റു​പ​ടി.

Media