Tuesday, 09 January 2018 15:19

സിനിമാ തിയറ്ററിൽ ദേശീയഗാനം നിർബന്ധമല്ല

ന്യൂ​ഡ​ൽ​ഹി: സി​നി​മാ തി​യ​റ്റ​റു​ക​ളി​ൽ ദേ​ശീ​യ​ഗാ​നം നി​ർ​ബ​ന്ധ​മ​ല്ലെ​ന്നു സു​പ്രീം​കോ​ട​തി. ഇ​തു സം​ബ​ന്ധി​ച്ച 2016 ന​വം​ബ​ർ 30ലെ ​വി​ധി​യി​ൽ ഭേ​ദ​ഗ​തി വ​രു​ത്തി. പ്ര​ദ​ർ​ശ​ന​ത്തി​നു മു​ന്പു തി​യ​റ്റ​റു​ക​ളി​ൽ വേ​ണ​മെ​ങ്കി​ൽ ദേ​ശീ​യ‌ഗാ​നം ആ​ല​പി​ക്കാം. എ​ന്നാ​ൽ, നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും ഇ​തു​സം​ബ​ന്ധി​ച്ച് തി​യ​റ്റ​ർ ഉ​ട​മ​ക​ൾ​ക്കു തീ​രു​മാ​നി​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ദീ​പ​ക് മി​ശ്ര അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ഹർജിക്കാ​ർ​ക്ക് കേ​ന്ദ്രസ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മ​ന്ത്രി​ത​ല സ​മി​തി​യു​ടെ മു​ന്നി​ൽ ഹാ​ജരാ​കാ​മെ​ന്നും സു​പ്രീം​കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ദേ​ശീ​യഗാ​നം ആലപിക്കു​ക​യാ​ണെ​ങ്കി​ൽ ആ ​സ​മ​യം തി​യ​റ്റ​റി​ലു​ള്ള​വ​ർ എ​ഴു​ന്നേ​റ്റു നി​ൽ​ക്ക​ണം. എ​ന്നാ​ൽ, അം​ഗ​പ​രി​മ​തി ഉ​ള്ള​വ​ർ​ക്ക് ഇ​ള​വ് തു​ട​രു​ം. ദേ​ശീ​യഗാ​നം വ​യ്ക്കു​ന്പോ​ൾ എ​ഴു​ന്നേ​റ്റു നി​ൽ​ക്ക​ണം എ​ന്ന​ത് വി​ശ​ദീ​ക​രി​ക്കാ​നാ​യി 2015ലെ ​കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ണ് സു​പ്രീം​കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഇ​തോ​ടൊ​പ്പം ബി​ജോ​യ് ഇ​മ്മാ​നു​വ​ലും കേ​ര​ള സ​ർ​ക്കാ​രു​മാ​യു​ള്ള കേ​സി​ന്‍റെ വി​ധി​യും കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. യ​ഹോ​വസാ​ക്ഷി​ക​ളു​ടെ സ്കൂ​ളി​ൽ ദേ​ശീ​യഗാ​ന​സ​മ​യ​ത്ത് വി​ദ്യാ​ർ​ഥി​ക​ൾ എ​ഴു​ന്നേ​റ്റു നി​ന്ന് ആ​ദ​രം പ്ര​ക​ടി​പ്പി​ക്കി​ല്ലെ​ന്ന കേ​സാ​ണി​ത്. ദേ​ശീ​യ ഗാ​നാ​ല​പ​ന സ​മ​യ​ത്ത് എ​ഴു​ന്നേ​റ്റു നി​ൽ​ക്കു​ക എ​ന്ന​ത് മ​തി​യാ​യ ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ക്ക​ലാ​ണെ​ന്ന ബി​ജോ​യ് ഇ​മ്മാ​നു​വ​ൽ കേ​സി​ലെ ജ​സ്റ്റീ​സ് ഒ. ​ചി​ന്ന​പ്പ റെ​ഡ്ഡി​യു​ടെ വി​ധി​യി​ലെ വാ​ച​ക​വും സു​പ്രീം​കോ​ട​തി ഉ​ദ്ധ​രി​ച്ചു.

ദേ​ശീ​യ​ഗാ​നാലാപനം സം​ബ​ന്ധി​ച്ച മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​ട​ങ്ങി​യ റി​പ്പോ​ർ​ട്ട് കേ​ന്ദ്രസ​ർ​ക്കാ​ർ നി​യോ​ഗി​ച്ച പ​ന്ത്ര​ണ്ടം​ഗ മ​ന്ത്രി​ത​ല സ​മി​തി സ​മ​ർ​പ്പി​ക്കു​ന്ന​തു വ​രെ ത​ത്‌​സ്ഥി​തി തു​ട​രും. ദേ​ശീ​യ ഗാ​ന​ത്തോ​ടു​ള്ള 1971ലെ അ​പ​മാ​നം ത​ട​യു​ന്ന​തി​നു​ള്ള നി​യ​മ​ത്തി​ൽ ഭേ​ദ​ഗ​തി വേ​ണോ എ​ന്നും സ​മി​തി പ​രി​ശോ​ധി​ക്കും. 2017 ഡി​സം​ബ​ർ അ​ഞ്ചി​നു രൂ​പീ​ക​രി​ച്ച സ​മി​തി ആ​റു​മാ​സ​ത്തി​നു​ള്ളി​ൽ റി​പ്പോ​ർ​ട്ട് ന​ൽ​കും.

ദേ​ശീ​യഗാ​നാ​ലാ​പ​നം ബോ​ധ​പൂ​ർ​വം ത​ട​യു​ക​യോ ആ​ലാ​പ​നസ​മ​യ​ത്തു ശ​ല്യ​മു​ണ്ടാ​ക്കു​ക​യോ ചെ​യ്യു​ന്ന​വ​ർ​ക്ക് മൂ​ന്നു വ​ർ​ഷം വ​രെ ത​ട​വോ പി​ഴ​യോ ര​ണ്ടു ശി​ക്ഷ​യും ഒ​രു​മി​ച്ചോ ന​ൽ​കാൻ 1971ലെ ​നി​യ​മം വ്യവസ്ഥ ചെയ്യുന്നു. സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി വിഷയത്തിൽ സ​മ​ഗ്ര​ പ​ഠ​നം ന​ട​ത്തു​മെ​ന്ന് അ​റ്റോ​ർ​ണി ജ​ന​റ​ൽ കെ.​കെ. വേ​ണു​ഗോ​പാ​ൽ പ​റ​ഞ്ഞു. ന​വം​ബ​ർ 30ലെ ​ഉ​ത്ത​ര​വി​ൽ ഭേ​ദ​ഗ​തി വ​രു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ദി​വ​സം ന​ൽ​കി​യ സ​ത്യാ​വാ​ങ്മൂ​ല​വും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. ദേ​ശീ​യഗാ​ന​ത്തെ അ​പ​മാ​നി​ച്ചു എ​ന്നാ​രോ​പി​ച്ച് ശ​ശി ത​രൂ​ർ എം​പി​ക്കെ​തി​രേ​യും ഇ​ൻ​ഫോ​സി​സ് ചെ​യ​ർ​മാ​ൻ നാ​രാ​യ​ണ മൂ​ർ​ത്തി​ക്കെ​തി​രേ​യും 1971ലെ ​നി​യ​മം അ​നു​സ​രി​ച്ച് ഫ​യ​ൽ ചെ​യ്ത കേ​സു​ക​ളും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി.

ഈ ​വി​ഷ​യ​ത്തി​ൽ മൂ​ന്നു കാ​ര്യ​ങ്ങ​ളാ​ണു പ്ര​ധാ​ന​മെ​ന്ന് സു​പ്രീംകോ​ട​തി പ​റ​ഞ്ഞു. ഒ​ന്ന് മാ​തൃരാ​ജ്യ​ത്തോ​ടു​ള്ള അ​ഭി​വാ​ദ​നം എ​ന്ന നി​ല​യി​ൽ ദേ​ശീ​യഗാ​നം ആ​ദ​രി​ക്ക​പ്പെ​ട​ണം. ര​ണ്ട് ഏ​തൊ​ക്കെ അ​വ​സ​ര​ത്തി​ൽ ദേ​ശീ​യഗാ​ന​ത്തോ​ട് ആ​ദ​രം പ്ര​ക​ടി​പ്പി​ക്ക​ണ​മെ​ന്നു വ്യക്തമാക്കണം. മൂ​ന്ന് ദേ​ശീ​യഗാ​നം ആ​ല​പി​ക്കു​ന്ന സ​മ​യ​ത്ത് മ​തി​യാ​യ ആദരം നല്കപ്പെടുന്നു​ണ്ടെ​ന്ന​ത് ഉ​റ​പ്പാ​ക്കു​ക.

സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച മ​ന്ത്രി​ത​ല സ​മി​തി പൊ​തു ജ​ന​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി വേ​ണം മാ​ന​ദ​ണ്ഡ​ങ്ങ​ൾ ത​യാ​റാ​ക്കാ​നെ​ന്ന് ദേ​ശീ​യഗാ​നം നി​ർ​ബ​ന്ധ​മാ​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ടു ഹ​ർ​ജി ന​ൽ​കി​യ എ​സ്.​എ​ൻ. ചൗ​സ്കി​യു​ടെ അ​ഭി​ഭാ​ഷ​ക​ൻ അ​ഭി​ന​വ് ശ്രീ​വാ​സ്ത​വ വാ​ദി​ച്ചു. സ​ർ​ക്കാ​രി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്കു പ​ല്ലി​ല്ലെ​ന്നും സു​പ്രീംകോ​ട​തി ഇ​ക്കാ​ര്യ​ത്തി​ൽ വ്യാ​ഖ്യാ​നം ന​ൽ​ക​ണ​മെ​ന്നും മ​റ്റൊ​രു ഹ​ർ​ജി​ക്കാ​ര​ന്‍റെ അ​ഭി​ഭാ​ഷ​ക​നാ​യ സി​ദ്ധാ​ർ​ഥ് ലൂ​ത്ര പ​റ​ഞ്ഞു.