Saturday, 05 August 2017 23:19

വെങ്കയ്യ ഉപരാഷ്‌ട്രപതി

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന പാ​ർ​ല​മെ​ന്‍റേ​റി​യ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു പു​തി​യ ഉ​പ​രാ​ഷ്‌ട്രപ​തി. ബി​ജെ​പി മു​ൻ ദേ​ശീ​യ അ​ധ്യ​ക്ഷ​നും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ 68 വ​യ​സു​ള്ള നാ​യി​ഡു വെ​ള്ളി​യാ​ഴ്ച ഇ​ന്ത്യ​യു​ടെ പ​തി​മൂ​ന്നാ​മ​ത് വൈ​സ് പ്ര​സി​ഡ​ന്‍റാ​യി സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ചു​മ​ത​ല​യേ​ൽ​ക്കും. രാ​ജ്യ​സ​ഭ​യു​ടെ അ​ധ്യ​ക്ഷ​നു​മാ​യി​രി​ക്കും.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി ഗോ​പാ​ൽ ഗാ​ന്ധി, യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി എ​ന്നി​വര​ട​ക്കം പ്ര​മു​ഖ നേ​താ​ക്ക​ളെ​ല്ലാം നാ​യി​ഡു​വി​നെ അ​ഭി​ന​ന്ദി​ച്ചു.

785 എം​പി​മാ​രി​ൽ ഇ​ന്ന​ലെ പാ​ർ​ല​മെ​ന്‍റി​ലെ ബൂ​ത്തി​ലെ​ത്തി വോ​ട്ടു ചെ​യ്ത 771 പേ​രി​ൽ 516 വോ​ട്ടു നേ​ടി​യാ​ണ് നാ​യി​ഡു വി​ജ​യി​ച്ച​ത്. പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി ഗോ​പാ​ൽ​കൃ​ഷ്ണ ഗാ​ന്ധി​യെ​ക്കാ​ൾ 272 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം നേ​ടി. ഗാ​ന്ധി​ക്ക് 244 വോ​ട്ടാ​ണ് കി​ട്ടി​യ​ത്. പ​തി​നൊ​ന്ന് വോ​ട്ടു​ക​ൾ അ​സാ​ധു​വാ​യി.

എ​യ​ർ ഇ​ന്ത്യ വി​മാ​നം അ​ഞ്ചു മ​ണി​ക്കൂ​ർ വൈ​കി​യ​തി​നാ​ൽ വോ​ട്ടെ​ടു​പ്പു ക​ഴിഞ്ഞശേഷമെ ത്തിയ മുസ്‌​ലിം ലീ​ഗ് നേ​താ​ക്ക​ളാ​യ പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കും പി.​വി. അ​ബ്ദു​ൾ വ​ഹാ​ബി​നും വോ​ട്ടു ചെ​യ്യാ​നാ​യി​ല്ല. രാ​വി​ലെ പ​ത്തി​ന് കേ​ര​ള​ത്തി​ൽനി​ന്നു തി​രി​ച്ചെ​ങ്കി​ലും മും​ബൈ​യി​ൽ വിമാനം താമസിച്ചതാണ് ഇ​വ​രു​ടെ വോ​ട്ട് ന​ഷ്ട​മാ​ക്കി​യ​ത്.

ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ വി​ജ​യ് ഗോ​യ​ൽ, സ​ൻ​വ​ർ​ലാ​ൽ ജാ​ട്ട് എ​ന്നി​വ​ർ​ക്ക് വോ​ട്ടു ചെ​യ്യാ​നാ​യി പാ​ർ​ല​മെ​ന്‍റി​ലെ ബൂ​ത്തി​ൽ എ​ത്താ​നാ​യി​ല്ല.

വോ​ട്ടു ചെ​യ്യാ​നെ​ത്താ​തി​രു​ന്ന 14 പേ​രി​ൽ ര​ണ്ടു പേ​ർ മാ​ത്ര​മാ​ണ് ബി​ജെ​പി​ക്കാ​ർ. ര​ണ്ടു സ്വ​ത​ന്ത്ര​രും ശേ​ഷി​ച്ച ഒ​ന്പ​തു പേ​രും പ്ര​തി​പ​ക്ഷ​ത്തു നി​ന്നാ​ണ് വോ​ട്ടു ന​ഷ്ട​മാ​ക്കി​യ​ത്. ഇ​തി​നു പു​റ​മേ അ​സാ​ധു​വാ​യ 11 വോ​ട്ടു​ക​ളി​ൽ കൂ​ടു​ത​ലും പ്ര​തി​പ​ക്ഷ​ത്തി​ന്‍റേ​താ​യി. ചി​ല​ർ കൂ​റു​മാ​റി നാ​യി​ഡു​വി​ന് വോ​ട്ടു ചെ​യ്ത​തും പ്ര​തി​പ​ക്ഷ​ത്തി​ന് തി​രി​ച്ച​ടി​യാ​യി.

ബി​ഹാ​റി​ൽ ബി​ജെ​പി പ​ക്ഷ​ത്തേ​ക്കു മാ​റി​യ ജെ​ഡി​യു പ​ക്ഷേ നേ​ര​ത്തെ പ്ര​ഖ്യാ​പി​ച്ച​തു പോ​ലെ ഗോ​പാ​ൽ ഗാ​ന്ധി​ക്കാ​ണ് വോ​ട്ടു ചെ​യ്ത​തെ​ന്നു പാ​ർ​ട്ടി അ​വ​കാ​ശ​പ്പെ​ട്ടു.

ഉ​പ​രാ​ഷ്‌ട്രപ​തിതെ​ര​ഞ്ഞെ​ടു​പ്പി​ൽ രാം​നാ​ഥ് കോ​വി​ന്ദി​ന് വോ​ട്ടു ചെ​യ്ത ജെ​ഡി​യു​വി​നു പു​റ​മെ ബി​ജെ​ഡി​യും ഉ​പ​രാ​ഷ്ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​പ​ക്ഷ സ്ഥാ​നാ​ർ​ഥി​ക്കാ​ണ് പി​ന്തു​ണ ന​ൽ​കി​യ​ത്.

പാ​ർ​ട്ടി​ക​ൾ​ക്ക് വി​പ്പ് ന​ൽ​കാ​ൻ വി​ല​ക്കു​ള്ള ര​ഹ​സ്യ വോ​ട്ടെ​ടു​പ്പാ​ണ് ന​ട​ന്ന​ത്. തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സി​ലെ നാ​ല്് പേ​രും കോ​ണ്‍ഗ്ര​സി​ലെ​യും മു​സ്‌ലിം ലീ​ഗി​ലെ​യും ര​ണ്ടു പേ​ർ വീ​ത​വും വോ​ട്ടു ചെ​യ്യാ​ത്ത​വ​രി​ൽ പെ​ടു​ന്നു.

ആ​ദ്യ ര​ണ്ടു മ​ണി​ക്കൂ​റി​ൽ ത​ന്നെ 90 ശ​ത​മാ​നം പേ​രും വോ​ട്ടു ചെ​യ്തി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി രാ​വി​ലെ പ​ത്തി​ന് വോ​ട്ടെ​ടു​പ്പു തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ വോ​ട്ടു ചെ​യ്തു.

പാ​ർ​ല​മെ​ന്‍റ് അം​ഗ​ത്വം രാ​ജി​വ​യ്ക്കാ​തി​രു​ന്ന സ്ഥാ​നാ​ർ​ഥി വെ​ങ്ക​യ്യ നാ​യി​ഡു, യു​പി മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് തു​ട​ങ്ങി​യ​വ​രും നേ​രത്തേ വോ​ട്ടു ചെ​യ്തു യു​പി​എ അ​ധ്യ​ക്ഷ സോ​ണി​യാ ഗാ​ന്ധി, കോ​ണ്‍ഗ്ര​സ് ഉ​പാ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, മു​ൻ പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​യ മ​ൻ​മോ​ഹ​ൻ സിം​ഗ്, ദേ​വ​ഗൗ​ഡ തു​ട​ങ്ങി​യ​വ​രും മി​ക്ക കേ​ന്ദ്ര​മ​ന്ത്രി​മാ​രും മ​റ്റു പ്ര​മു​ഖ നേ​താ​ക്ക​ളും ഉ​ച്ച​യ്ക്കു മു​ന്പു വോ​ട്ടു ചെ​യ്തു.

ബി​ജെ​പി​യു​ടെ വി​ദ്യാ​ർ​ഥി വി​ഭാ​ഗ​മാ​യ എ​ബി​വി​പി​യി​ലൂ​ടെ രാ​ഷ്‌ട്രീയ​ത്തി​ലി​റ​ങ്ങി​യ വെ​ങ്ക​യ്യ നാ​യി​ഡു ആ​ർ​എ​സ്എ​സി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. മോ​ദി സ​ർ​ക്കാ​രി​ൽ ആ​ദ്യം പാ​ർ​ല​മെ​ന്‍റ​റി കാ​ര്യം, പി​ന്നീ​ട് ന​ഗ​ര വി​ക​സ​നം, വാ​ർ​ത്താ​വി​ത​ര​ണം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളു​ടെ മ​ന്ത്രി​യാ​യി​രു​ന്നു.‌ മു​ന്പ് വാ​ജ്പേ​യി മ​ന്ത്രി​സ​ഭ​യി​ൽ ഗ്രാ​മ​വി​ക​സ​ന മ​ന്ത്രി​യു​മാ​യി​രു​ന്നു.

ആ​ന്ധ്ര​പ്ര​ദേ​ശി​ലെ പി​ന്നോ​ക്ക ക​ർ​ഷ​ക കു​ടും​ബ​ത്തി​ൽ ജ​നി​ച്ച നാ​യി​ഡു നി​യ​മ​ബി​രു​ദം നേ​ടി​യി​ട്ടു​ണ്ട്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com