Sunday, 24 December 2017 15:48

ആർകെ നഗറിൽ ദിനകരനു വൻവിജയം

ചെന്നൈ: ആ​ർ​കെ ന​ഗ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​ ടി.​ടി.​വി.​ദി​ന​ക​ര​നു വൻവിജയം. 40,707 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ദിനകരന്‍റെ വിജയം. ടി.​ടി.​വി.​ദി​ന​ക​ര​ന് 89,103 വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ചത്. എ​ഐ​എ​ഡി​എം​കെ ഒൗ​ദ്യോ​ഗി​ക വി​ഭാ​ഗം സ്ഥാ​നാ​ർ​ഥി​യും പാ​ർ​ട്ടി പ്ര​സീ​ഡി​യം ചെ​യ​ർ​മാ​നു​മാ​യ ഇ.​ മ​ധു​സൂ​ദ​ന​ന് 48306 വോ​ട്ടു​ക​ളും ഡി​എം​കെ സ്ഥാ​നാ​ർ​ഥി മ​രു​ത് ഗ​ണേ​ഷി​ന് 24,075 വോ​ട്ടുകളുമാണ് ലഭിച്ചത്. മരുത് ഗണേഷിന് കെട്ടിവച്ച പണം നഷ്ടമായി.

ബിജെപി സ്ഥാനാർഥി കരു നാഗരാജ് നോട്ടയ്ക്കും പിന്നിലായി. തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജെ. ജയലളിതയേക്കാൾ ഭൂരിപക്ഷം നേടിയാണ് ദിനകരന്‍റെ വിജയം. തമിഴ് ജനതയുടെ മനസാണ് ആർകെ നഗർ ജനവിധിയെന്നും ജനദ്രോഹ സർക്കാരിനെതിരായ ജനവിധിയാണിതെന്നും ദിനകരൻ പ്രതികരിച്ചു.

നേ​ര​ത്തെ, വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് എ​ഐ​എ​ഡി​എം​കെ പ്ര​വ​ർ​ത്ത​ക​രും ദി​ന​ക​ര​ൻ അ​നു​കൂ​ലി​ക​ളും ത​മ്മി​ൽ സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​തോ​ടെ വോ​ട്ടെ​ടു​പ്പ് ത​ത്കാ​ല​ത്തേ​ക്കു നി​ർ​ത്തി​യി​രു​ന്നു. എ​ഐ​എ​ഡി​എം​കെ വി​മ​ത സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ച്ച ദി​ന​ക​ര​ന്‍റെ ലീ​ഡ് 4500 ക​വി​ഞ്ഞ​തോ​ടെ​യാ​ണ് വോ​ട്ടെ​ണ്ണ​ൽ കേ​ന്ദ്ര​ത്തി​നു പു​റ​ത്ത് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്തത്.

ഭ​ര​ണ​ക​ക്ഷി​യെ​ന്ന നി​ല​യി​ൽ ഒ​പി​എ​സ്, പ​ള​നി​സ്വാ​മി നേ​തൃ​ത്വ​ത്തി​നു വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട തെ​ര​ഞ്ഞെ​ടു​പ്പായിരുന്നു ഇത്. അ​ണ്ണാ ഡി​എം​കെ​യെ നി​യ​ന്ത്രി​ച്ചി​രു​ന്ന മ​ന്നാ​ർ​ഗു​ഡി സം​ഘ​ത്തി​ൽ​നി​ന്ന് പാ​ർ​ട്ടി പി​ടി​ച്ച​ശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാണ് ഇ​വി​ടെ ന​ട​ന്ന​ത്. ജ​യ​ല​ളി​ത​യു​ടെ മ​ര​ണ​ശേ​ഷം മ​ന്നാ​ർ​ഗു​ഡി സം​ഘ​വു​മാ​യി തെ​റ്റി​യ പ​നീ​ർ​ശെ​ൽ​വം പാ​ർ​ട്ടി​യി​ൽ പ്ര​തി​പ​ക്ഷ സ്വ​ര​മു​യ​ർ​ത്തി പാ​ർ​ട്ടി പി​ള​ർ​ത്തു​ക​യാ​യി​രു​ന്നു.