മോഹന്‍ലാല്‍ ഇത്തവണ ശബരിമലയ്‌ക്കെത്തുമോ? കറുപ്പ് വസ്ത്രമണിഞ്ഞ ഫോട്ടോയും പോസ്റ്റും വൈറലാകുന്നു

November 19, 2018

മണ്ഡലപൂജയ്ക്കായി ശബരിമല തുറന്ന രണ്ടുദിവസം കൊണ്ടുതന്നെ പല ആക്രമണങ്ങളും ശബരിമലയുമായ ബന്ധപ്പെട്ട് നടന്നു. ഇതിനിടയില്‍ മോഹന്‍ലാലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്. കറുപ്പ് വസ്ത്രമണിഞ്ഞ് ഭക്തിസാന്ദ്രമായ ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ലാല്‍. സ്വാമി ശരണം എന്ന ക്യാപ്ഷനും ചിത്രത്തോടൊപ്പം നല്‍കിയിട്ടുണ്ട്.

കൈക്കൂപ്പി തൊഴുതു നില്‍ക്കുന്ന ലാലേട്ടനെയാണ് കണ്ടത്. ലാലേട്ടന്‍ മാലയിട്ടോ, ട്രോളിയതാണോ എന്നൊക്കെയാണ് ആരാധകരുടെ ചോദ്യങ്ങള്‍. ഇത്തവണ മോഹന്‍ലാല്‍ ശബരിമലയിലെത്തും എന്ന് ചിലര്‍ പറയുന്നുണ്ട്. എന്താണ് സംഗതി എന്നറിയാതെ ആകാംഷയിലാണ് ആരാധകര്‍.

ശബരിമല വിഷയം ആളിക്കത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മോഹന്‍ലാല്‍ ചിത്രം പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഇത്തവണ ശബരിമലയില്‍ എത്തുമോയെന്ന കാര്യത്തില്‍ താരം നിലപാട് വ്യക്തമാക്കിയിട്ടില്ല.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com