ഉണ്ണി മുകുന്ദനെതിരായ പരാതി; യുവതിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത് അന്വേഷിക്കും

January 07, 2018

ഉണ്ണി മുകുന്ദനെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുടെ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന കേസിൽ തൃക്കൊടിത്താനം പൊലീസ് സൈബർ സെല്ലിന്റെ സഹായം തേടി. എം. ടൗൺ എന്റർടെയ്ൻമെന്റ് എന്ന ഓൺലൈൻ പ്രസിദ്ധീകരണത്തിന്റെ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടിയുടെ ചിത്രങ്ങൾ എം. ടൗൺ എന്റർടെയ്ൻമെന്റ് പ്രസിദ്ധീകരിച്ചതിനെത്തുടർന്നാണ് കേസ് എടുത്തത്. കേസിൽ ഉണ്ണി മുകുന്ദൻ ഒന്നാം പ്രതിയും നിർമ്മാതാവ് രാജൻ സക്കറിയ രണ്ടാം പ്രതിയും എം ടൗൺ എന്റർടെയ്ൻമെന്റ് അഡ്മിനിസ്ട്രേറ്റർ മൂന്നാം പ്രതിയുമാണ്.

ഇന്നലെ നടന്‍ ഉണ്ണി മുകുന്ദന്‍ അപകീർത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി വീണ്ടും കോടതിയിലെത്തിയിരുന്നു. ഉണ്ണിമുകുന്ദന്‍റെ ജാമ്യം റദ്ദാക്കണമെന്നും പരാതിക്കാരി കോടതിയില്‍ ആവശ്യപ്പെട്ടു. തന്‍റെ പേര് വെളിപ്പെടുത്തിയെന്നും ഭീഷണി ഉണ്ടെന്നും പരാതിക്കാരി പറഞ്ഞു.

അഭിഭാഷകൻ വഴിയാണ്‌ ഇക്കാര്യം യുവതി കോടതിയെ അറിയിച്ചത്. അതേസമയം, പരാതിക്കാരിയോട് ഈ മാസം 27 ന് ഹാജരാകാൻ എറണാകുളം സിജെഎം കോടതി നിര്‍ദ്ദേശിച്ചു. ഉണ്ണി മുകുന്ദൻ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നാണ് തിരക്കഥാകൃത്തായ യുവതിയുടെ പരാതി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com