അഭിനയിക്കുമ്പോള്‍ നടനോട് പ്രണയം തോന്നിയെന്ന് അപര്‍ണ്ണ ബാലമുരളി

November 21, 2018

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തില്‍ നിഷ്‌കളങ്കമായ പെണ്‍കുട്ടിയായി അഭിനയ മേഖലയിലേക്ക് കടന്നുവന്ന താരമാണ് അപര്‍ണ്ണ ബാലമുരളി. താന്‍ ഒരു അഭിനേതാവ് മാത്രമല്ല ഗായിക കൂടിയ ആണെന്ന് തെളിയിച്ച താരം കൂടിയാണ്. പ്രണയ ചിത്രങ്ങളിലാണ് അപര്‍ണ്ണ കൂടുതലും അഭിനയിച്ചത്. അതുകൊണ്ടുതന്നെ സ്വാഭാവികമായും അപര്‍ണ്ണയ്ക്ക് പ്രണയമുണ്ടോ എന്ന ചോദ്യം ചോദിക്കാം.

അടുത്തിടെ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. സിനിമയില്‍ ഒരുമിച്ച് അഭിനയിക്കുമ്പോള്‍ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്നാണ് അവതാരിക അപര്‍ണ്ണയോട് ചോദിച്ചത്. ഉണ്ട് എന്നായിരുന്നു താരത്തിന്റെ ഉത്തരം.

എന്നാല്‍ ഇത് ആരാണെന്നോ പേരെന്തെന്നോ അപര്‍ണ്ണ പറഞ്ഞില്ല. ഒപ്പം അഭിനയിച്ചപ്പോള്‍ ഉള്ളില്‍ പ്രണയം തോന്നിയിട്ടുണ്ട് എന്ന് മാത്രമായിരുന്നു മറുപടി. ആ നടന്‍ ഏതെന്നും ആ നടനെ തന്നെ വിവാഹം കഴിക്കുമോ എന്നുമൊക്കെയുള്ള സംശയത്തിലാണ് ആരാധകര്‍.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com