Phoenix മണി ട്രാൻസ്‌ഫർ പ്രവർത്തനമാരംഭിച്ചു

December 11, 2018

മെൽബൺ: ലോകത്തിലെ വിവിധ ഭാഗങ്ങളിലേക്ക് പണമയയ്ക്കാനുള്ള സൗകര്യമൊരുക്കി Phoenix മണി ട്രാൻസ്‌ഫർ മെൽബണിൽ പ്രവർത്തനമാരംഭിച്ചു. Phoenix ഗ്രൂപ്പ് കമ്പനിയുടെ പുതിയ സംരംഭമായ Phoenix മണി ട്രാൻസ്ഫറിൻറെ ഉദ്ഘടാനം ഡിസംബർ ഒൻപതിന് Fr. ജോസി കിഴക്കേത്തലക്കൽ കുര്യാക്കോസ് നിർവഹിച്ചു.

മികച്ച വിനിമയ നിരക്കും പേയ്മെന്റ് ഉറപ്പുമാണ് Phoenix മണി ട്രാൻസ്ഫറിൻറെ പ്രതേകതയെന്നു മാനേജിങ് ഡയറക്ടർ & സിഇഒ ഡോ. ഷാജി വർഗീസ് പറയുന്നു. Phoenix മണി ട്രാൻസ്ഫർ ഇന്ത്യയ്ക്ക് മാത്രമായി പരിമിതമല്ലെന്നും ലോകത്തിലെവിടെക്കും പണമയയ്ക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Phoenix ട്രാവൽ ഓസ്ട്രേലിയ, Phoenix ഡിസ്ട്രിബ്യൂട്ടേഴ്സ് ഓസ്ട്രേലിയ, Phoenix ഭവന വായ്പ എന്നിവയാണ് Phoenix ഗ്രൂപ്പ് കമ്പനിയുടെ മറ്റ് സംരംഭങ്ങൾ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com