സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ് നടത്തി

November 11, 2018

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ സെൻറ് തോമസ് ഇടവക ദേവാലയ വെഞ്ചരിപ്പ് നടന്നു. മെൽബൺ രൂപത ബിഷപ്പ് മാർ ബോസ്കോ പുത്തൂർ, ബ്രിസ്‌ബേൻ ആർച്ച് ബിഷപ്പ് അഭിവന്ദ്യ മാർക്ക് കോൾറിഡ്ജ് പിതാവും തിരുക്കർമ്മങ്ങൾക്ക് നേതൃത്വം നൽകി. മാർ ബോസ്‌ക്കോ പുത്തൂരിന്റെ മുഖ്യകാർമികത്വത്തിൽ അർപ്പിച്ച ദിവ്യബലിയിൽ ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് വചനസന്ദേശം പങ്കുവച്ചു.

മെൽബോൺ രൂപതാ വികാരി ജനറൽ ഫാദർ ഫ്രാൻസിസ് കോലഞ്ചേരി, ബ്രിസ്‌ബേൻ അതിരൂപതാ വികാരി ജനറാൾ മോൺ. പീറ്റർ മനീലി, ഇടവക വികാരി ഫാദർ വർഗീസ് വാവോലിൽ, സെന്റ് അൽഫോൻസ ഇടവക വികാരി ഫാദർ എബ്രഹാം കഴിന്നടിയിൽ, ഫാദർ തോമസ് അരീക്കുഴി, മെൽബൺ രൂപതയുടെയും ബ്രിസ്‌ബേൻ അതിരൂപതയുടെയും വിവിധ ഭാഗങ്ങളിൽ നിന്നെത്തിച്ചേർന്ന വിവിധ വൈദികർ തുടങ്ങിവർ തിരുക്കർമ്മങ്ങളിൽ സഹ കാർമികരായി.

കാറ്റിക്കിസം സെന്ററിന്റെ കൂദാശാകർമം ആർച്ച്ബിഷപ്പ് മാർക് കോൾറിഡ്ജ് നിർവഹിച്ചു. തിരുക്കർമങ്ങൾക്കുശേഷം പ്രദിക്ഷിണം നടന്നു. പൊതുസമ്മേളനത്തിൽ അഭിവന്ദ്യ ബിഷപ്പ് ബോസ്കോ പുത്തൂർ അധ്യക്ഷനായിരുന്നു.

മാർക്ക് കോൾറിഡ്ജ് പൊതുസമ്മേളനം ഉദ്‌ഘാടനം ചെയ്തു. പീറ്റർ മാനേലി, ലോഗൻ സിറ്റി കൗൺസിലർ ലൗറി സ്മിത്ത്, ലോഗൻ എം. പി ലീനസ് പവർ എന്നിവർ ആശംസകൾ നേർന്നു. ബാജി ഇട്ടീര കൃതജ്ഞത രേഖപെടുത്തി.

ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ സമാപന ആശിർവാദത്തോട് കൂടി പരിപാടികൾ സമാപിച്ചു. തുടർന്ന് സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.പരിപാടിയിൽ പങ്കെടുക്കുവാൻ എത്തിയവർക്ക് ഊഷ്മള സ്വീകരണമാണ് ഫാ. വർഗീസ് വവോലിലിന്റെ നേതൃത്വത്തിൽ ഇടവകസമൂഹം ഒരുക്കിയത്.

പാവപ്പെട്ടവർക്ക് വീട് നിർമിക്കാൻ സഹായം നൽകി. ഒരു കുടുംബത്തിന് വീട് നിർമിച്ച് നൽകുവാൻ ഇടവക കമ്മിറ്റി തീരുമാനിക്കുകയുണ്ടായി. ഇതിലേക്കായി പതിനായിരം ഓസ്‌ട്രേലിയൻ ഡോളർ ആണ് കമ്മിറ്റി കണ്ടെത്തിയത്.

ദേവാലയവെഞ്ചരിപ്പിനോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തിൽ വച്ച് ഇടവകസമൂഹത്തെ പ്രതിനിധീകരിച്ചു കൈക്കാരന്മാരായ ബാജി ഇട്ടീര, ജോസ് തോമസ് ആനിത്തോട്ടത്തിൽ എന്നിവർ ഈ തുകയുടെ ചെക്ക് മെൽബൺ രൂപത വികാരി ജനറാൾ ഫാദർ ഫ്രാൻസിസ് കൊലെഞ്ചേരിക്ക് കൈമാറി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com