പെര്‍ത്തില്‍ ഗര്‍ഭിണിയായ മലയാളി നഴ്‌സ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

November 26, 2018

പെര്‍ത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്ന യുവതി മരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് ഗര്‍ഭിണിയായ റൈറ്റി രാജീവ് (38) മരിച്ചത്. റൈറ്റിയുടെ ഗര്‍ഭസ്ഥ ശിശുവിന് അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് പെര്‍ത്തിലെ കിംങ് എഡ്വേഡ് ആുപത്രിയില്‍ ഫോര്‍ വുമണില്‍ അഡ്മിറ്റായിരുന്നു റൈറ്റി. ഇവിടെ തന്നെയാണ് റൈറ്റി നഴ്‌സായി ജോലി ചെയ്തിരുന്നത്.

ഇവിടെ നിന്നും വിദഗ്ധ ചികിത്സകള്‍ക്കായി ചാള്‍സ് ഗാര്‍ഡന്‍ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോകും വഴിയാണ് ഹൃദയാഘാതത്തിലൂടെ മരണം സംഭവിച്ചത്. പെര്‍ത്തിലെ നൊല്ലാംമാരയില്‍ താമസിക്കുന്ന തൃശൂര്‍ സ്വദേശി സിഫ് രാജീവിന്റെ ഭാര്യയാണ് റൈറ്റി.

റിയോണ, റിയ എന്നിവര്‍ മക്കളാണ്. മൂന്നാമത്തെ കുഞ്ഞിനെ വരവേല്‍ക്കാന്‍ തയ്യാറായിരിക്കവേ ഉണ്ടായ റൈറ്റിയുടെ അപ്രതീക്ഷിത മരണത്തില്‍ ഞെട്ടിയിരിക്കുകയാണ് ഓസ്‌ട്രേലിയൻ മലയാളികള്‍.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com