Wednesday, 06 December 2017 14:35

2017 ആളുകള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണിയേയും കാവ്യായേയും

2017 അവസാനിക്കവെ യാഹുവിന്റെ വാര്‍ഷിക വിശകലന റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷം ഏറ്റവും കൂടുതല്‍ പേര്‍ തിരഞ്ഞ ടോപ് 10 വനിതാ താരങ്ങളുടെ പട്ടികയില്‍ ആദ്യസ്ഥാനം സണ്ണിലിയോണ്‍ കരസ്ഥമാക്കി. എന്നാല്‍ രണ്ടാമതായി നില്‍ക്കുന്നത് മലയാളത്തിന്റെ നടി കാവ്യാ മാധവനാണ്. തൊട്ടുപുറകെയുള്ളത് പ്രിയങ്കാ ചോപ്രയും ഐശ്വര്യാ റായ്യും.

കഴിഞ്ഞ ജൂലൈയിലാണ് ഏവരെയും അമ്പരിപ്പിച്ച് കൊണ്ട് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബര്‍ കുഞ്ഞിനെ ദത്തെടുത്തത്. ഇത് സൈബറിടത്തിലും മറ്റും വലിയ വാര്‍ത്തയായിരുന്നു. നടിയെ അക്രമിച്ച കേസില്‍ ദിലീപിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടാണ് ഭാര്യയായ കാവ്യാ മാധവന്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചത്.

2017 ലാണ് പ്രിയങ്ക ചോപ്ര ഹോളിവുഡ് അരങ്ങേറ്റം നടത്തിയത്. പിന്നീട് ഫോബ്‌സ് മാഗസിനിന്റെ ഏറ്റവും ശക്തരായ 100 സ്ത്രീകളില്‍ ഒരാളായി പ്രിയങ്ക എത്തി. ക്യാന്‍ ഫെസ്റ്റിവലില്‍ തിളങ്ങി. എന്നാല്‍ ഇത്തവണ മകള്‍ ആരാധ്യയായിരുന്നു വാര്‍ത്തകളില്‍ ഏറെയും ഇടം പിടിച്ചത്. ഇവര്‍ക്ക് പുറമെ കത്രീന കൈഫ്, ദീപിക പദുക്കോണ്‍, കരീന കപൂര്‍, മംമ്ത കുല്‍ക്കര്‍ണി, ഇഷ ഗുപ്ത, ദിഷാ പട്ടാണി തുടങ്ങയിവരും പട്ടികയിലുണ്ട്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com