Thursday, 30 November 2017 16:30

ജിഡിപി വളർച്ച 6.3%

ന്യൂ​ഡ​ൽ​ഹി: ജൂ​ലൈ-​സെ​പ്റ്റം​ബ​ർ ത്രൈ​മാ​സ​ത്തി​ൽ ഇ​ന്ത്യ​യു​ടെ മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം (ജി​ഡി​പി) 6.3 ശ​ത​മാ​നം വ​ള​ർ​ന്നു. ത​ലേ ത്രൈ​മാ​സ​ത്തി​ലെ 5.7 ശ​ത​മാ​ന​ത്തേ​ക്കാ​ൾ വ​ലി​യ നേ​ട്ട​മാ​ണി​തെ​ന്നും സ​ന്പ​ദ്ഘ​ട​ന തി​രി​ച്ചു​വ​രു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണെ​ന്നും ഗ​വ​ൺ​മെ​ന്‍റ് അ​വ​കാ​ശ​പ്പെ​ട്ടു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ​വ​ർ​ഷം ജൂ​ലൈ-​സെ​പ്റ്റം​ബ​റി​ലെ 7.5 ശ​ത​മാ​നം വ​ള​ർ​ച്ച​യെ അ​പേ​ക്ഷി​ച്ച് 1.2 ശ​ത​മാ​നം താ​ഴെ​യാ​ണി​ത്.

പ​ല കാ​ര്യ​ങ്ങ​ളി​ലും ചൈ​ന​യോ​ട് ഇ​ന്ത്യയെ താ​ര​ത​മ്യം ചെ​യ്യാ​റു​ണ്ട്. ചൈ​ന​യ്ക്കു സെ​പ്റ്റം​ബ​റി​ല​വ​സാ​നി​ച്ച ത്രൈ​മാ​സ​ത്തി​ൽ 6.8 ശ​ത​മാ​ന​മു​ണ്ട് വ​ള​ർ​ച്ച. അ​തി​നു തൊ​ട്ടു മു​ൻ​പ​ത്തെ ത്രൈ​മാ​സ​ത്തി​ൽ 6.9 ശ​ത​മാ​ന​വും.

തു​ട​ർ​ച്ച​യാ​യ അ​ഞ്ചു ത്രൈ​മാ​സ​ങ്ങ​ളി​ൽ ജി​ഡി​പി വ​ള​ർ​ച്ച​യു​ടെ തോ​തു കു​റ​ഞ്ഞു​വ​ന്ന​താ​ണ്. ഈ ​ത്രൈ​മാ​സ​ത്തി​ലാ​ണ് കു​റ​യു​ന്ന പ്ര​വ​ണ​ത മാ​റി ഉ​യ​ർ​ന്നു ക​ണ്ട​ത്. അ​തി​ലു​ള്ള അ​മി​ത ആ​ഹ്ലാ​ദം ധ​ന​മ​ന്ത്രി അ​രു​ൺ ജയ്റ്റ്‌ലി യും ധ​ന​മ​ന്ത്രാ​ല​യ സെ​ക്ര​ട്ട​റി​മാ​രും മാ​ധ്യ​മ​ങ്ങ​ളോ​ടു പ​ങ്കു​വ​ച്ചു. ഉ​ദ്ദേ​ശി​ച്ച വ​ള​ർ​ച്ച കൈ​വ​രി​ച്ചു; ജി​എ​സ്ടി​യും ക​റ​ൻ​സി നി​രോ​ധ​ന​വും മൂ​ല​മു​ണ്ടാ​യ താ​ത്കാ​ലി​ക പ്ര​ശ്ന​ങ്ങ​ൾ മ​റി​ക​ട​ന്നുഎ​ന്നാ​യി​രു​ന്നു ജയ്റ്റ്‌ലിയു ടെ വി​ശ​ദീ​ക​ര​ണം. രാ​വി​ലെ മ​റ്റൊ​രു ച​ട​ങ്ങി​ൽ ഇ​ന്ത്യ​ക്ക് ഏ​ഴ് - എ​ട്ട് ശ​ത​മാ​നം തോ​തി​ലേ ഇ​പ്പോ​ൾ വ​ള​രാ​നാ​കൂ എ​ന്നു ജയ്റ്റ്‌ലി പ​റ​ഞ്ഞി​രു​ന്നു.

ഫാ​ക്ട​റി ഉ​ത്പാ​ദ​നം ത​ലേ ത്രൈ​മാ​സ​ത്തി​ലെ 1.2 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് ഏ​ഴു ശ​ത​മാ​ന​ത്തി​ലേ​ക്കു കു​തി​ച്ചു. അ​തേ​സ​മ​യം കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ വ​ള​ർ​ച്ച 2.3 ശ​ത​മാ​ന​ത്തി​ൽ​നി​ന്ന് 1.7 ശ​ത​മാ​ന​മാ​യി താ​ണു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com