Wednesday, 10 January 2018 09:26

ക്രൂ​ഡ് ഓ​യി​ൽ @ 68

ല​ണ്ട​ൻ: ക്രൂ​ഡ് ഓ​യി​ൽ വി​ല വീ​ണ്ടും കു​തി​ക്കു​ന്നു. ഇ​ന്ത്യ വാ​ങ്ങു​ന്ന ബ്രെ​ന്‍റ് ഇ​നം ക്രൂ​ഡ് വീ​പ്പ​യ്ക്ക് 68 ഡോ​ള​റി​നു മു​ക​ളി​ലാ​യി. 2015 മേ​യ് മാ​സ​ത്തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് വി​ല ഇ​ത്ര​യും ഉ​യ​രു​ന്ന​ത്.

ഇ​ന്ന​ലെ 68.29 ഡോ​ള​ർ വ​രെ എ​ത്തി ബ്രെ​ന്‍റ് വി​ല. അ​മേ​രി​ക്ക​യു​ടെ ഡ​ബ്ല്യു​ടി​ഐ വീ​പ്പ​യ്ക്ക് 62.10 ഡോ​ള​റാ​യി. ഇ​തും 2015 മേ​യ്ക്കു ശേ​ഷ​മു​ള്ള ഉ​യ​ർ​ന്ന​നി​ല​യാ​ണ്.

പെ​ട്രോ​ളി​യം ക​യ​റ്റു​മ​തി രാ​ജ്യ​ങ്ങ​ളു​ടെ സം​ഘ​ട​ന (ഒ​പെ​ക്) ഉ​ത്​പാ​ദ​നം കു​റ​ച്ച​ത്, ഇ​റാ​നി​ലെ രാ​ഷ്‌​ട്രീ​യ അ​സ്വ​സ്ഥ​ത; ലി​ബി​യ​യി​ലും മ​റ്റും ഉ​ൽ​പാ​ദ​ന​ത്തി​നു​ണ്ടാ​യ ത​ട​സം; അ​മേ​രി​ക്ക​യി​ലെ ക്രൂ​ഡ് ശേ​ഖ​രം കു​റ​ഞ്ഞ​ത് - ഇ​ങ്ങ​നെ ഏ​താ​നും കാ​ര​ണ​ങ്ങ​ളാ​ണ് വി​ല വ​ർ​ധ​ന​യ്ക്കു പി​ന്നി​ലു​ള്ള​താ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

ആ​വ​ശ്യ​ത്തി​ന്‍റെ 82 ശ​ത​മാ​നം ക്രൂ​ഡും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഇ​ന്ത്യ​ക്ക് വ​ലി​യ ആ​ഘാ​ത​മാ​കും വി​ല​ക്ക​യ​റ്റം. മൂ​ന്നു വ​ർ​ഷ​ത്തോ​ളം 50 ഡോ​ള​റി​ന​ടു​ത്താ​യി​രു​ന്നു ക്രൂ​ഡ് വി​ല. ഇ​ന്ത്യ​യു​ടെ മൊ​ത്തം ഇ​റ​ക്കു​മ​തി​ച്ചെ​ല​വി​ന്‍റെ 28 ശ​ത​മാ​ന​മാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം ക്രൂ​ഡി​നു​ വേ​ണ്ടി​വ​ന്ന​ത്. വി​ല കൂ​ടി​യ​തോ​ടെ ഇ​തു 35 ശ​ത​മാ​ന​ത്തി​ലേ​ക്കു​യ​രും. വ്യാ​പാ​ര ക​മ്മി​യും ക​റ​ന്‍റ് അ​ക്കൗ​ണ്ട് ക​മ്മി​യും കു​തി​ച്ചു ക​യ​റും.

ക്രൂ​ഡ് വി​ല താ​ണ​പ്പോ​ൾ പെ​ട്രോ​ളി​ന്‍റെ എ​ക്സൈ​സ് ഡ്യൂ​ട്ടി ലി​റ്റ​റി​നു 10 രൂ​പ ക​ണ്ടു കേ​ന്ദ്രം വ​ർ​ധി​പ്പി​ച്ചി​രു​ന്നു. ഡീ​സ​ലി​ന്‍റേ​ത് 12 രൂ​പ​യും. വി​ല കു​തി​ച്ചു​ക​യ​റു​ന്പോ​ൾ നി​കു​തി കു​റ​യ്ക്കാ​ൻ ഗ​വ​ൺ​മെ​ന്‍റ് നി​ർ​ബ​ന്ധി​ത​രാ​കും. അ​തു ക​മ്മി കൂ​ട്ടും.

ക്രൂ​ഡ് വി​ല 70 ഡോ​ള​റി​ൽ എ​ത്തു​മെ​ന്നു ചി​ല നി​രീ​ക്ഷ​ക​ർ ക​രു​തു​ന്നു. അ​ത്ര​യും വി​ല ല​ഭി​ച്ചാ​ലേ സൗ​ദി അ​റേ​ബ്യ​ക്കു ബ​ജ​റ്റ് ക​മ്മി ഇ​ല്ലാ​താ​ക്കാ​നാ​വൂ.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com