സൗത്ത് ഓസ്‌ട്രേലിയയിൽ ഭക്ഷ്യവിഷബാധ: സാൽമൊണല ബാധിച്ച് 21 പേർ ചികിത്സയിൽ

June 22, 2018

സൗത്ത് ഓസ്‌ട്രേലിയയിൽ നിരവധി പേർക്ക് സാൽമോണല ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. ഭക്ഷ്യവിഷബാധയുണ്ടായത് മുളപ്പിച്ച അൽഫാൽഫ കഴിച്ചിട്ടാണെന്ന് സംശയിക്കുന്നതിനെ തുടർന്ന്‌ ഇവ ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകി.

സൗത്ത് ഓസ്‌ട്രേലിയയിൽ 21 പേർക്ക് സാൽമോണല ബാധിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം മുൻകരുതൽ നടപടിയായി അൽഫാൽഫയുടെ മുളപ്പിച്ച പയറുവർഗ്ഗങ്ങൾ ഉപയോഗിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

അൽഫാൽഫയുടെ മുളപ്പിച്ച പയറുവർഗ്ഗ ഉത്പന്നങ്ങൾ കൈവശമുള്ളവർ ഇത് കടകളിൽ തിരിച്ചേൽപ്പിക്കണം എന്ന് ആരോഗ്യ വകുപ്പ് തലവനായ പാഡി ഫിലിപ്പ് നിർദ്ദേശിക്കുന്നു. ഇതുവരെ സാൽമോണല കണ്ടെത്തിയ 21 പേരും SA സ്പ്രൗട്സ് കമ്പനിയുടെ ഈ ഉത്പ്പന്നം ഉപയോഗിച്ചതായി തെളിഞ്ഞിട്ടുണ്ട്.

എന്നാൽ അണുബാധ ഉണ്ടായിരിക്കുന്നത് അൽഫാൽഫയുടെ മുളപ്പിച്ച പയറുവർഗ്ഗങ്ങളിൽ നിന്നാണെന്ന് ഇതുവരെയും പൂർണ്ണമായും സ്ഥിരീകരിച്ചിട്ടില്ല. ഇതിനായി ആരോഗ്യവകുപ്പും സംസ്ഥാന സർക്കാരും സംയുക്തമായി അന്വേഷണം നടത്തും.

ശക്തമായ വയറുവേദന,ഛർദിൽ, പനി, തലവേദന എന്നിവ സാൽമോണലയുടെ പ്രധാന ലക്ഷണങ്ങൾ ആണ്. അണുബാധ ഉണ്ടായി ഏഴ് ദിവസം വരെ രോഗം നിലനിൽക്കാം.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com