×

Warning

JUser: :_load: Unable to load user with ID: 680
Friday, 10 June 2016 08:21

സ്ഥിരം ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുന്നു; എന്‍ജിനീയറിംഗ്, ഐടി, എച്ച്ആര്‍ മേഖലകളില്‍ വിദേശികൾക്ക് വന്‍ അവസരങ്ങള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ സ്‌കില്‍ഡ് ഓവര്‍സീസ് വര്‍ക്കര്‍മാരെ കാത്തിരിക്കുന്നത് വന്‍ അസവരങ്ങളാണെന്ന് ഏറ്റവും പുതിയ സാലറി ഗൈഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രത്യേകിച്ച് വിദേശത്ത് നിന്നുള്ള എന്‍ജിനീയര്‍മാര്‍,ഐടി വിദഗ്ധര്‍, എച്ച്ആര്‍ എക്‌സ്പര്‍ട്ടുകള്‍, തുടങ്ങിയവര്‍ക്ക് മികച്ച അവസരങ്ങളാണ് ഇവിടെയുള്ളതെന്നാണ് വെളിപ്പെടുത്തല്‍.

റിക്രൂട്ടിംഗ് എക്‌സ്പര്‍ട്ടായ ഹേ ആണ് സാലറി ഗൈഡ് പുറത്തിറക്കിയിരിക്കുന്നത്. 40 ശതമാനം എംപ്ലോയര്‍മാരും തങ്ങളുടെ സ്ഥിര ജീവനക്കാരുടെ എണ്ണം ഒരു വര്‍ഷത്തിനുള്ളില്‍ വര്‍ധിപ്പിക്കുന്നതിനാലാണ് കൂടുതല്‍ ജീവനക്കാരെ ആവശ്യമായി വരുന്നത്. കൂടാതെ തങ്ങളുടെ ബിസിനസ് വികസിപ്പിക്കാന്‍ കഴിയുമെന്ന് 70 ശതമാനം തൊഴിലുടമകളും പ്രതീക്ഷിക്കുന്നു. തങ്ങളുടെ ബിസിനസിന്റെയോ ഡിപ്പാര്‍ട്ട്‌മെന്റിന്റെയോ പ്രവര്‍ത്തനത്തെ വിദഗ്ധ തൊഴിലാളികളുടെ അഭാവം ഗുരുതരമായി ബാധിക്കുന്നുണ്ടെന്നാണ് 60 ശതമാനം എംപ്ലോയര്‍മാരും വിശ്വസിക്കുന്നു.

എന്‍ജിനീയറിംഗ്, ഐടി, എച്ച്ആര്‍, ഡിസ്ട്രിബ്യൂഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുകള്‍ തുടങ്ങിയ രംഗങ്ങളിലെ ജോലികളില്‍ വന്‍ വര്‍ധനവാണുണ്ടാകാന്‍ പോകുന്നതെന്നാണ് ഹേസ് സാലറി ഗൈഡ് ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തില്‍ ജോലിസാധ്യത വര്‍ധിക്കുന്നതിന്റെ ഏറ്റവുമധികം പ്രയോജനമുണ്ടാകുന്നത് എന്‍ജിനീയറിംഗ് പ്രഫഷണലുകള്‍ക്കാണ്.

തങ്ങളുടെ എന്‍ജിനീയറിംഗ് പ്രഫഷണലുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചെന്ന് 52 ശതമാനം എംപ്ലോയര്‍മാരും സൂചന നല്‍കിയിട്ടുണ്ട്. ഐടി സ്റ്റാഫിന്റെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്ന് 47 ശതമാനം എംപ്ലോയര്‍മാരും എച്ച്ആര്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ തൊഴിലാളികളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്ന് 45 ശതമാനം എംപ്ലോയര്‍മാരും ഓപ്പറേഷനല്‍ മാനേജ്‌മെന്റ് പ്രഫഷണനലുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നുണ്ടെന്ന് 44 ശതമാനം എംപ്ലോയര്‍മാരും പ്രോജക്ട് മാനേജ്‌മെന്റ് ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കുമെന്നന് 41 ശതമാനം എംപ്ലോയര്‍മാരും തീരുമാനിച്ചിട്ടുണ്ടെന്നാണ് സാലറിഗൈഡ് വെളിപ്പെടുത്തുന്നത്. നിക്ക് ഡെലിഗ്യാനിസ് ഓസ്‌ട്രേലിയയിലേക്കും ന്യൂസിലാന്‍ഡിലേക്കുമുള്ള ഹേസ് പതിപ്പിന്റെ എംഡി.