Monday, 08 January 2018 10:01

കാന്‍ബറയിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു; വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ എന്നിവിടങ്ങളിലും ഊഷ്മാവ് വര്‍ധിച്ചു

മെൽബൺ: കാന്‍ബറയിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നതായി റിപ്പോര്‍ട്ട്. ഇത് പ്രകാരം ഈ സമ്മറിലെ ഏറ്റവും ചൂടാര്‍ന്ന ദിവസമാണ് ഇവിടെ കടന്ന് പോയിരിക്കുന്നത്. ഞായറാഴ്ച രാവിലെ ഇവിടെ മിതമായ താപനിലയായിരുന്നുവെങ്കിലും പിന്നീട് ഇത് പെട്ടെന്ന് ഉയരുകയായിരുന്നു. ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ കാന്‍ബറി എയര്‍പോര്‍ട് സ്‌റ്റേഷനില്‍ രാവിലെ 9.30ന് താപനില 30.2 ഡിഗ്രിയിലെത്തിയിരുന്നു.ആക്ടില്‍ ഈ അവസരത്തില്‍ താപനി 39 ഡിഗ്രിയായിരുന്നു പ്രവചിക്കപ്പെട്ടിരുന്നതെങ്കിലും പിന്നീട് ഇത് ഉച്ചക്ക് 2.47ന് 40 ഡിഗ്രിയായി ഉയര്‍ന്നിരുന്നു.

കാന്‍ബറയിലെ താപനില പിന്നീട് സിഡ്‌നിയെ മറികടന്നിരുന്നു. കടുത്ത ചൂടിന്റെ പശ്ചാത്തലത്തില്‍ അധികൃതര്‍ കടുത്ത ജാഗ്രതയിലായിരുന്നുവെന്നാണ് ആക്ട് റൂറല്‍ ഫയര്‍ സര്‍വീസിലെ ജോയ് മര്‍ഫി വെളിപ്പെടുത്തിയിരിക്കുന്നത്. ഈ അവസരത്തില്‍ ഇവിടെ തീപിടിത്തത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നുവെന്നാണ് അദ്ദേഹം മുന്നറിയിപ്പേകിയിരുന്നത്. ഇവിടെ സമീപകാലത്ത് മഴ പെയ്തിരുന്നില്ലെങ്കില്‍ ഇവിടെ പൂര്‍ണമായ ഫയര്‍ ബാന്‍ ഏര്‍പ്പെടുത്തേണ്ടി വരുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.

തങ്ങള്‍ വിക്ടോറിയ, സൗത്ത് ഓസ്‌ട്രേലിയ തുടങ്ങിയിടങ്ങളിലെ താപനിലയെ സൂക്ഷ്മമായി നിരീക്ഷിച്ചിരുന്നുവെന്നും അവിടങ്ങളിലും താപനില കുത്തനെ ഉയര്‍ന്നിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. വേനല്‍ക്കാലം കടുത്ത രീതിയില്‍ പുരോഗതിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു. കടുത്ത ചൂട് ഫയര്‍ ഫൈറ്റര്‍മാരെ മാത്രമല്ല ആകുലരാക്കുന്നത്. മറിച്ച് സമ്മര്‍നാറ്റ്‌സിന്റെ സംഘാടകനായ ആന്‍ഡി ലോപെസിനെയും ഇത് ആശങ്കാകുലനാക്കിയിരുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com