Monday, 11 December 2017 10:55

ഓസ്‌ട്രേലിയ ഈ ആഴ്ച കടുത്ത ചൂടിലേക്ക്; ഊഷ്മാവ് 30 ഡിഗ്രിക്ക് മുകളിലേക്ക് പോകും

മെൽബൺ: ഈ ആഴ്ച കടുത്ത ചൂടിലേക്ക് ഓസ്‌ട്രേലിയ എടുത്തെറിയപ്പെടുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പേകുന്നത്. ഇത് പ്രകാരം അത്യധികമായ ഉഷ്ണതരംഗങ്ങളാണ് രാജ്യത്തെ വിഴുങ്ങാനെത്തുന്നത്. ഈ അവസരത്തില്‍ എല്ലാ തലസ്ഥാനങ്ങളിലും ഊഷ്മാവ് 30 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് പോകുന്നതായിരിക്കും എന്നാല്‍ താപനിലയുടെ കാര്യത്തില്‍ ഹോബര്‍ട്ടിന് രൂക്ഷത അനുഭവിക്കേണ്ടി വരില്ല. ഈ അവസരത്തില്‍പെര്‍ത്തില്‍ 35 ഡിഗ്രിയും മെല്‍ബണില്‍ 36ഡിഗ്രിയും അഡലെയ്ഡില്‍ 38 ഡിഗ്രി സെല്‍ഷ്യസുമായി ഊഷ്മാവുയര്‍ന്നേക്കാം.

വ്യാഴാഴ്ച എന്‍എസ്ഡബ്ല്യൂവില്‍ വര്‍ധിച്ച താപനില ഉണ്ടാവുമെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ മെറ്റീരിയോളജിസ്റ്റായ അഷ്‌ലെയ്ഗ് ലാന്‍ഗേ മുന്നറിയിപ്പേകുന്നത്. തുടര്‍ന്ന് വെള്ളിയാഴ്ച ഇവിടെ നേരിയ തണുപ്പെത്തുകയും ചെയ്യും. വരാനിരിക്കുന്ന രണ്ട് ദിവസങ്ങള്‍ വര്‍ധിച്ച അന്തരീക്ഷ സമ്മര്‍ദം എന്‍എസ്ഡബ്ല്യൂവിലെ ഊഷ്മാവിനെ ബാധിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. പൊതുവെ തെളിഞ്ഞ ആകാശമായതിനാല്‍ ചൂട് മൂര്‍ധന്യത്തിലെത്തുമെന്നും ലാന്‍ഗേ പ്രവചിക്കുന്നു.

വെസ്റ്റേണ്‍ സിഡ്‌നിയില്‍ താപനില വര്‍ധിച്ച് 42 ഡിഗ്രി സെല്‍ഷ്യസായിത്തീരും സിഡ്‌നിയില്‍ ഈ അവസസരത്തില്‍ ഏറ്റവും ചൂടാര്‍ന്ന ദിവസം വ്യാഴാഴ്ചയായിരിക്കും. അതായത് അന്നവിടെ താപനില 34 ഡിഗ്രിയായിരിക്കും. തുടര്‍ന്ന് വെള്ളിയാഴ്ച ഇത് 27ഡിഗ്രിയായിതാഴുകയും ചെയ്യും. രാജ്യത്തിന്റെ തലസ്ഥാനമായ കാന്‍ബറയിലും ഈ ആഴ്ച താപനില ഉയരുന്നതാണ്. തിങ്കളാഴ്ച താപനില 30 ഡിഗ്രിയായിരിക്കും. തുടര്‍ന്ന് വരുന്ന അഞ്ച് ദിവസങ്ങളില്‍ 30 ഡിഗ്രിയുടെ താഴത്തെ ഡിജിറ്റുകളിലും മധ്യഡിജിറ്റുകളിലുമായിരിക്കും കാന്‍ബറയിലെ താപനില ഉണ്ടാകുന്നത്.

© 2017. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com