Wednesday, 06 December 2017 09:24

ഓസ്‌ട്രേലിയയില്‍ തൊഴില്‍ തേടുന്നവരെ അദാനി വഴി തെറ്റിക്കുന്നുവെന്ന് ആരോപണം

മെല്‍ബണ്‍: തൊഴില്‍ തേടുന്ന ഓസ്‌ട്രേലിയക്കാരെ വഴി തെറ്റിക്കുന്ന ഇന്ത്യന്‍ വിവാദ വ്യവസായി നിയന്ത്രിക്കണമെന്ന് കണ്‍സ്യൂമര്‍ വാച്ച് ഡോഗിനോട് ആവശ്യപ്പെട്ട് ഒരു കമ്മ്യൂണിറ്റി ലീഗല്‍ സര്‍വീസ് രംഗത്തെത്തി. താന്‍ നിര്‍മിക്കുന്ന ക്യൂന്‍സ്‌ലാന്‍ഡിലെ ഖനി 10,000 തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന മോഹനവാഗ്ദാനമാണ് അദാനി നല്‍കി വരുന്നത്. എന്നാല്‍ ഇത് വ്യാജമാണെന്നാണ് എന്‍വയോണ്‍മെന്റല്‍ ജസ്റ്റിസ് ഓസ്‌ട്രേലിയ (ഇജെഎ) ആരോപിക്കുന്നത്.

അതിനാല്‍ ഓസ്‌ട്രേലിയന്‍ കണ്‍സ്യൂമര്‍ ആന്‍ഡ് കോംപറ്റീഷന്‍ കമ്മീഷന്‍ അദാനിക്കെതിരെ നടപടിയെടുക്കണമെന്നും ഇജെഎ ആവശ്യപ്പെടുന്നു. യഥാര്‍ഥത്തില്‍ ഈ ഖനി വന്നാല്‍ ലഭ്യമാകുന്ന തൊഴിലവസങ്ങള്‍ അദാനി 700 ശതമാനം പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് ലാന്‍ഡ് കോര്‍ട്ട് ഓഫ് ക്യൂന്‍സ്‌ലാന്‍ഡ് കണ്ടെത്തി രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണീ കേസ് വന്നിരിക്കുന്നത്. തൊഴില്‍ തേടുന്ന വള്‍നറബിളായ നിരവധി പേരെ അദാനി വഴി തെറ്റിക്കുന്നതിന് അറുതി വരുത്തണമെന്നാണ് ഇജെഎ എസിസിസിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അദാനി നടത്തുന്ന വ്യാജ വാഗ്ദാനത്തെ പറ്റി അന്വേഷിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. അദാനിയുടെ കാര്‍മിച്ചേല്‍ കല്‍ക്കരി ഖനിക്ക് സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്ക് നേരെ വന്‍ വിമര്‍ശനാണ് ഉയര്‍ന്നുവരുന്നത്. ഈ ഖനി നിലവില്‍ വന്നാല്‍ 10,000 തൊഴിലവസരങ്ങളുണ്ടാകുമെന്ന് പത്ര പരസ്യങ്ങളിലും ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടലുകളിലും പെരുപ്പിച്ച് കാട്ടി തന്റെ വിമര്‍ശകരുടെ നാവടപ്പിക്കാനാണ് അദാനി ശ്രമിക്കുന്നതെന്ന ആരോപണവും ശക്തമാണ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com