Thursday, 14 December 2017 19:44

ഓസ്‌ട്രേലിയയില്‍ അഞ്ച് തൊഴിലുകളില്‍ ശമ്പളം ഒരു ലക്ഷത്തോളം ഡോളര്‍

മെൽബൺ: ഓസ്‌ട്രേലിയയില്‍ അഞ്ച് ഇന്റസ്ട്രികളില്‍ ഫുള്‍ടൈം സാലറി ഒരു ലക്ഷത്തോളം ഡോളറാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഒന്നിന് 150,000 ഡോളര്‍ പ്ലസ് ബ്രാക്കറ്റും ലഭിക്കുമെന്നാണ് പൊസിഷനുകളെ പറ്റിയുള്ള ഏറ്റവും പുതിയ ഡാറ്റകള്‍ വെളിപ്പെടുത്തുന്നത്. മൈനിംഗ്, റിസോഴ്‌സസ്, എനര്‍ജി എന്നിവയാണ് ഏറ്റവും കൂടുതല്‍ ശമ്പളം നല്‍കുന്ന ഇന്റസ്ട്രികള്‍. ഈ മേഖകളിലെ ശമ്പളത്തില്‍ 2011 മുതല്‍ 10.8 ശതമാനം കുറവുണ്ടായിട്ടും ശരാശരി ശമ്പളം 115,000 ഡോളറുണ്ടെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. സീക്ക് വെബ്‌സൈറ്റിലെ വിവരങ്ങള്‍ അനുസരിച്ച് കണ്‍സള്‍ട്ടിംഗിലും സ്ട്രാറ്റജിയിലും 107,000 ഡോളറും കണ്‍സ്ട്രക്ഷനില്‍ 106,000 ഡോളറും എന്‍ജിനീയറിംഗില്‍ 102,000 ഡോളറും ഐസിടിയില്‍ 101,000 ഡോളറും ആണ് ശമ്പളം. ഇവ തന്നെയാണ് ഏറ്റവും ശമ്പളമേകുന്ന അഞ്ച് ഇന്റസ്ട്രികള്‍.

കണ്‍സ്ട്രക്ഷന്‍, എന്‍ജിനീയറിംഗ്, ഐസിടി എന്നിവയില്‍ ഉന്നത ശമ്പളം ഉണ്ടാകുന്നതില്‍ അത്ഭുതപ്പെടാനില്ലെന്നും കാരണം ഈ മേഖലകള്‍ അതിനനുസരിച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നതെന്നുമാണ് സീക്ക് വക്താവായ കേന്ദ്ര ബാങ്ക്‌സ് പറയുന്നത്.നിലവില്‍ 10,700 ജോലികളാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. 150,000 ഡോളറും പ്ലസും ശമ്പളമേകുന്ന ജോലികളാണിവ. ഇതില്‍ ഏതാണ്ട് പകുതിയോളം ജോലികള്‍ അതായത് 4000 ജോലികള്‍ ഐസിടി മേഖലയുമായി ബന്ധപ്പെട്ടതാണ്.

150,000 ഡോളര്‍ പ്ലസ് ശമ്പളമുള്ള മറ്റ് ഇന്റസ്ട്രികളില്‍ മറ്റൊന്ന് കണ്‍സ്ട്രക്ഷനാണ്. ഇതില്‍ പെട്ട 1200 ജോലികളാണ് പരസ്യം ചെയ്തിരിക്കുന്നത്. ഹെല്‍ത്ത്‌കെയര്‍, മെഡിക്കല്‍ രംഗത്തുള്ള 800 ജോലികളാണ് പരസ്യം ചെയ്തിരിക്കുന്നത്.എന്‍ജിനീയറിംഗ് മേഖലയില്‍ നിന്നും 500 ജോലികളും സെയില്‍സ് രംഗത്ത് നിന്നും 500 ജോലികളുമാണ് സീക്കില്‍ പരസ്യം ചെയ്തിരിക്കുന്നത്.സീക്കില്‍ പരസ്യം ചെയ്തതിനേക്കാള്‍ 150,000 ഡോളര്‍ പ്ലസ് ശമ്പളം ലഭിക്കുന്ന ജോലികള്‍ ഓസ്‌ട്രേലിയയിലുണ്ടെന്നാണ് ഏഷ്യ പസിഫിക്ക് റിക്രൂട്ട്‌മെന്റ് ഏജന്‍സിയുടെ മാനേജിംഗ് ഡയറക്ടര്‍ പറയുന്നത്.മിക്ക സീനിയര്‍ എക്‌സിക്യൂട്ടീവ് റോളുകളും ഓണ്‍ലൈനില്‍ പരസ്യം ചെയ്യാറില്ലെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു.