ഓസ്‌ട്രേലിയന്‍ PR വിസക്ക് ആവശ്യമായ പോയിന്റുകള്‍ വര്‍ദ്ധിപ്പിച്ചു

June 28, 2018

ഓസ്‌ട്രേലിയൻ പെര്മനെന്റ് റെസിഡൻസി വിസക്കായി അപേക്ഷിക്കുന്നവർക്ക് ആവശ്യമായ പോയിന്റ് 65 ആക്കി ഉയർത്തി. നിലവിൽ 60 പോയിന്റ് ആണ് ആവശ്യമായിട്ടുള്ളത്. ഈ മാറ്റം ജൂലൈ ഒന്ന് മുതൽ നടപ്പിലാക്കുമെന്ന് കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.

നിലവിൽ ഓസ്‌ട്രേലിയൻ പെര്മനെന്റ് റെസിഡൻസിക്കായി അപേക്ഷിക്കുന്നവർക്ക് 60 പോയിന്റ് ആണ് ആവശ്യമായിട്ടുള്ളത് . ഇതാണ് ജൂലൈ ഒന്ന് മുതൽ 65 ആക്കി ഉയര്ത്തുന്നത്.

Skilled-Independent (Permanent) (Class SI) Subclass 189, Skilled-Nominated (Permanent) (Class SN) Subclass 190, Skilled-Regional Sponsored (Provisional) (Class SP) Subclass 489 വിസകളെയാണ് ഈ പുതിയ മാറ്റം ബാധിക്കുന്നതെന്ന് കുടിയേറ്റകാര്യ വകുപ്പ് അറിയിച്ചു.

ജൂലൈ ഒന്നിന് മുൻപായി എക്സ്പ്രെഷൻ ഓഫ് ഇന്ട്രെസ്റ് സമർപ്പിക്കുന്നവർക്ക് ജൂലൈ ഒന്നിന് മുൻപ് ഇൻവിറ്റേഷൻ ലഭിക്കുകയാണെങ്കിൽ 60 പോയിന്റ് മതിയാകും. എന്നാൽ ജൂലൈ ഒന്ന് മുതൽ ഇൻവിറ്റേഷൻ ലഭിക്കുന്നവർക്ക് 65 പോയിന്റ് ആവശ്യമായി വരും.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com