×

Warning

JUser: :_load: Unable to load user with ID: 680
Saturday, 11 June 2016 08:38

ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അഞ്ച് ഇന്ത്യന്‍ വംശജര്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ പ്രതിനിധിസഭയിലേക്കും പാര്‍ലമെന്റായ സെനറ്റിലേക്കും അടുത്ത മാസം നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രണ്ട് സ്ത്രീകളടക്കം അഞ്ച് ഇന്ത്യന്‍ വംശജര്‍. ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ 51 കാരി അലക്‌സ് ബാദലും ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായ 43 കാരി ലിസ സിങ്ങുമാണ് മത്സരിക്കുന്ന ഇന്ത്യന്‍ വംശജരായ വനിതകള്‍. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളായാ ശശി ബാട്ടിയും ക്രിസ് ഗാംബിയനും ലിബറല്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന മോഹിത്കുമാറുമാണ് മറ്റ് ഇന്ത്യന്‍ വംശജര്‍. ജൂലൈ രണ്ടിനാണ് തെരഞ്ഞെടുപ്പ്.