Sunday, 24 December 2017 15:47

വേള്‍ഡ് മദര്‍ വിഷന്റെ ക്രിസ്മസ് കാരള്‍ സംഗമം ശ്രദ്ധേയമായി

ബ്രിസ്‌ബെയ്ന്‍∙ സന്നദ്ധ സംഘടനയായ വേള്‍ഡ് മദര്‍ വിഷന്റെ നേതൃത്വത്തില്‍ ബിലോയിലായില്‍ വിവിധ ഭൂഖണ്ഡങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച് ഭൂഖണ്ഡാന്തര ക്രിസ്മസ് കാരള്‍ സംഗമം നടത്തി. ഹംഗറി , ഫിലിപ്പീന്‍സ്, നെതര്‍ലാന്‍ഡ്, ബ്രസീല്‍, ഇന്ത്യ, ബെല്‍ജിയം, ഓസ്‌ട്രേലിയ, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ഓരോരുത്തരും അവരവരുടെ മാതൃഭാഷയില്‍ കാരള്‍ ഗാനങ്ങള്‍ ആലപിക്കുകയും ക്രിസ്മസ് അനുഭവങ്ങള്‍ പങ്കുവയ്ക്കുകയും ചെയ്തു.

വേള്‍ഡ് മദര്‍ വിഷന്‍ ചെയര്‍മാനും സംവിധായകനുമായ ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ച പരിപാടി ബനാന ഷെയര്‍ ഡപ്യൂട്ടി മേയര്‍ വാറന്‍ മിഡില്‍ട്ടണ്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ടി. ക്രിസ്മസ് സന്ദേശം നല്‍കി. ബനാന ഷെയര്‍ കൗണ്‍സിലര്‍ ഡേവിഡ് സ്‌നെല്‍, രാജ്യാന്തര നൃത്ത അധ്യാപികയും സംഗീതജ്ഞയുമായ ഇല്‍ഡിക്കോ, വിന്നീസ് പ്രസിഡന്റ് ഗേ ഫ്രേസര്‍, ബ്രസീലിയന്‍ ഗായകന്‍ കോസ്താ, ഫിലിപ്പൈന്‍ ഗായിക ഡാനിയല്‍, നെതര്‍ലാന്‍ഡ് സംഗീതജ്ഞരായ പീറ്റര്‍, ജെഫ് എന്നിവര്‍ സംഗീത പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. മൂന്ന് ദിവസം നീണ്ടു നിന്ന പരിപാടികളില്‍ വിവിധ രാജ്യങ്ങളില്‍ നിന്നെത്തിയ കലാകാരന്മാരെ പുരസ്‌കാരം നല്‍കി ആദരിച്ചു.