×

Warning

JUser: :_load: Unable to load user with ID: 680
Friday, 10 June 2016 18:54

വിസ്മയ കാഴ്ചകളുമായി ഓസ്ട്രേലിയൻ ഡ്രീംസ്‌ ജൂൺ 18ന്

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയൻ മലയാളികൾ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ഗംഭീരമായ മെഗാഷോ 'ഓസ്‌ട്രേലിയൻ ഡ്രീംസ്' ബ്രിസ്‌ബണിൽ അരങ്ങേറാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ കാണികളെ കാത്തിരിക്കുന്നത് വിസ്മയങ്ങളുടെ മായാ പ്രപഞ്ചം. മലയാള സിനിമ പിന്നണി ഗായകരും മലയാളികളുടെ ഇഷ്ടതാരങ്ങളുമായ വിജയ് യേശുദാസ്, റിമിടോമി, അഫ്‌സൽ എന്നിവരുടെ നേതൃത്വത്തിൽ പ്രേക്ഷകരെ ഇളക്കി മറിക്കാനും, ആസ്വാദനത്തിന്റെ അപൂർവ്വ തലങ്ങളിലേക്ക് ഉയർത്താനും പറ്റിയ ഉജ്ജ്വല കലാ പരിപാടികളുടെ അപൂർവ്വ നിമിഷങ്ങൾ കൂടിയാണ് ഓസ്‌ട്രേലിയൻ ഡ്രീംസ്.

ജൂൺ 18 ശനിയാഴ്ച ബ്രിസ്‌ബേനിലുള്ള ഷെൽഡൺ ഇവന്റ് സെന്ററിൽ വെച്ച് ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ നടക്കുന്ന മെഗാഷയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകരായ മാജിക് മൂൺ എന്റർടൈൻമെൻസ് അറിയിച്ചു. 

പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി സിബി തോമസ്, ഷാൻ പോൾ, സജി പഴയാറ്റിൽ, സാജു കലവറ, റ്റോം ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചു വരുന്നു.

ഇന്ത്യയിൽ നിന്നും എത്തുന്ന ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടെ ആസ്‌ട്രേലിയയിൽ നടക്കുന്ന ആദ്യത്തെ പ്രോഗ്രാമാണിത്. എല്ലാ കലാകാരന്മാരുടേയും വിസാ സംബന്ധമായ പേപ്പർ വർക്കുകൾ പൂർത്തിയായതായി പ്രോഗ്രാം കോർഡിനേറ്റർ ജോബിൻ അറിയിച്ചു.

ബ്രിസ്‌ബേൻ ഷോയിൽ പങ്കെടുക്കുവാൻ എത്തിച്ചേരുന്നവരുടെ സൗകര്യാർത്ഥം ഗെയിറ്റുകൾ 4 മണിക്കുതന്നെ തുറന്നുകൊടുക്കുന്നതാണ്. സിഡ്‌നി ആസ്ഥാനമായുള്ള പ്രൈം പ്രൊട്ടക്ഷൻ ഗ്രൂപ്പിനാണ് പരിപാടിയുടെ സെക്യൂരിറ്റി ചുമതല. ആയതിനാൽ പരിപാടിക്കുവരുന്നവർ ടിക്കറ്റിന്റെ പ്രിന്റ് കോപ്പിയോ ഇലക്ട്രോണിക് കോപ്പിയോ കൈയ്യിൽ കരുതേണ്ടതാണ്. ടിക്കറ്റ് ഈ മെയിലിൽ കിട്ടിയിട്ടില്ലാത്തവർ എത്രയും വേഗം സംഘാടകുമായി ബന്ധപ്പെടേണ്ടതാണ്.

ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മെഗാഷോയിൽ പങ്കെടുക്കുവാൻ എത്തുന്നവരുടെ ആവശ്യാർത്ഥം ഓഡിറ്റോറിയത്തിനുള്ളിൽ ഒരു ലഘുഭക്ഷണശാല പരിപാടിയുടെ ആദ്യന്തം പ്രവർത്തിക്കുന്നതാണ്. ലഘുഭക്ഷണത്തിന്റെയും ബിരിയാണിയുടെയും കൂപ്പണുകൾ കൗണ്ടറിൽ നിന്നും വാങ്ങാവുന്നതാണ്.

വിജയ് യേശുദാസ്, റിമിടോമി, അഫ്‌സൽ എന്നിവരെ കൂടാതെ ഹാസ്യാത്മക സ്‌കിറ്റുകളുമായി ടിനിടോം, ബൈജു പാലാ, കോട്ടയം അജീഷ് എന്നിവരും നൃത്ത ശില്പങ്ങളുമായി സുപ്രസിദ്ധ സിനിമാ താരം രമ്യാ നമ്പീശനും, 18ൽ പരം കലാകാരന്മാരും മെഗാഷോയിൽ പങ്കെടുക്കും. 

ഷോയുടെ ടിക്കറ്റ് ആവശ്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടുകയോ www.magicmoon.com.au എന്നവെബ്‌സൈറ്റിൽ നിന്നും നേരിട്ട് എടുക്കുകയോ ചെയ്യണമെന്ന് സംഘാടകർ അിറയിച്ചു.

വാർത്ത‍∙ടോം ജോസഫ്‌