Tuesday, 05 December 2017 16:41

ലോക കേരളസഭ സമ്മേളനത്തില്‍ മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയില്‍ നിന്നും അഞ്ചുപേര്‍ പങ്കെടുക്കുന്നു

മെല്‍ബണ്‍: കേരള സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ലോക കേരളസഭയില്‍ മെല്‍ബണ്‍ ഇടതുപക്ഷ മതേതര കൂട്ടായ്മയിലെ അഞ്ചു പേര്‍ പങ്കെടുക്കുന്നു. 2018 ജനുവരി 12, 13 തീയതികളില്‍ തിരുവനന്ത പുരത്തു വച്ചു നടക്കുന്ന സമ്മേളനം കേരള ചരിത്രത്തിലെ ആദ്യ സംഭവമാണ്.
 
സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മെല്‍ബണില്‍ നിന്നും യാത്ര തിരിക്കുന്ന തിരുവല്ലം ഭാസി, ദിലീപ് രാജേന്ദ്രന്‍, പ്രതീഷ് മാര്‍ട്ടിന്‍, ഹയാസ് വെളിയംകോട്, സോണിച്ചന്‍ മാമേല്‍ എന്നിവര്‍ക്ക് മെല്‍ബണ്‍ മതേതര കൂട്ടായ്മ കമ്മിറ്റി അംഗങ്ങള്‍ യാത്രയയപ്പ് നല്‍കി.
 
ലോകത്താകെയുള്ള കേരളീയരുടെ കൂട്ടായ്മയും പരസ്പര സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരള സംസ്‌കാരത്തിന്റെ പുരോഗമനപരമായ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയുമാണ് ലോക കേരളസഭയുടെ ലക്ഷ്യം.
© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com