Friday, 08 June 2018 12:53

ലഫ്റ്റനന്റ് കേണൽ ഭരത് മോഹന്‍ലാലിനെ വരവേല്‍ക്കാന്‍ ഒരുങ്ങി സിഡ്‌നി

സിഡ്‌നി∙ മലയാളികളുടെ സ്വകാര്യ അഹങ്കാരം..നടന വിസ്മയം..മലയാള സിനിമയുടെ താരരാജാവ്‌, ലഫ്റ്റനന്റ് കേണൽ ഭരത് മോഹന്‍ലാലിനെ വരവേല്‍ക്കാന്‍ സിഡ്നി ഒരുങ്ങിക്കഴിഞ്ഞു. ചിലര്‍ വരുമ്പോള്‍ ചരിത്രം വഴി മാറും. അതാണിപ്പോള്‍ സിഡ്നിയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. മലയാളികളുടെ സ്വകാര്യ അഹങ്കാരമല്ല, പരസ്യമായ അഹങ്കാരമാണ് മോഹന്‍ലാല്‍. സിഡ്നി ഏറ്റു പാടുകയാണ് ..ലാലേട്ടാ.

വില്ലനായി സിനിമയില്‍ എത്തി മലയാളികളുടെ ഹൃദയത്തില്‍ കുടിയിരിക്കുന്ന ലാലേട്ടന്‍. ഗുഡ് ഈവനിങ് മിസിസ് പ്രഭാ നരേന്ദ്രൻ‘ ഇടം തോള് ചരിച്ച് ആ ഡയലോഗ് പറഞ്ഞ വില്ലൻ, പിന്നീടങ്ങോട്ട് വെള്ളിത്തിരയിൽ കാട്ടിത്തന്ന അദ്ഭുതങ്ങൾ കണ്ണു ചിമ്മാതെ നോക്കിനിന്നവരാണ് നമ്മള്‍ മലയാളികള്‍. മലയാളികളുടെ നര്‍മ്മവും വില്ലത്തരവും ഹീറോയിസവും കുട്ടിത്തരങ്ങളും നിസ്സഹായതയും ശൃംഗാരവുമെല്ലാം കൂടിച്ചേര്‍ന്ന അഭിനയചക്രവര്‍ത്തി. വിൻസന്റ് ഗോമസിനെയും, വിഷ്ണുവിനെയും സാഗര്‍ ഏലിയാസ്‌ ജാക്കിയെയും സേതു മാധവനേയും മംഗലശ്ശേരി നീലകണ്ഠനേയും, പുലി മുരുകനേയും മലയാളികള്‍ക്ക് സമ്മാനിച്ച നമ്മുടെ സ്വന്തം ലാലേട്ടന്‍.

കൊച്ചിയിൽ റിഹേഴ്സൽ ക്യാംപ്: സംവിധായകൻ ജിസ് വിജയന്റെ നേതൃത്വത്തിൽ മോഹൻലാലും മറ്റെല്ലാ ആർട്ടിസ്റ്റുകളും കൊച്ചിയിലെ റിഹേഴ്സൽ ക്യാംപിൽ മികവുറ്റ ഒരു ഷോ ഒരുക്കാനുള്ള തിരക്കിലാണ് . നാളിതുവരെ കണ്ട ഷോകളിൽ നിന്നും വ്യത്യസ്തമായി ആരാധകർക്കും കുടുംബങ്ങൾക്കും നിറച്ചാർത്തണിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം മോഹൻലാൽ സ്റ്റാർ നൈറ്റ് .റിഹേഴ്സൽ ക്യാംപിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രങ്ങളും എം.ജി ശ്രീകുമാർ, പ്രയാഗ, ഹരീഷ് കണാരൻ എന്നിവരുടെ വീഡിയോകോളും ഇന്റർനെറ്റിൽ വൈറലാണ്.

ക്വയ്‌ സെന്റർ: ഇനിയും ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങള്‍ ഒളിപ്പിച്ച്, ഒരു ചെറു ചിരിയോടെ, ഇടം തോള് ചരിച്ച്, സിഡ്നിയിലെ മലയാളികളെ കാണാന്‍ ലാലേട്ടന്‍ എത്തുന്നു.ഓസ്‌ട്രേലിയയിൽ ആദ്യമായെത്തുന്ന താര രാജാവിനെ സ്വീകരിക്കാൻ മികച്ച ഒരു ഇൻഡോർ ഹാൾ ആണ് വേദിയാകുന്നത്. സോനു നിഗം കഴിഞ്ഞ ഒക്ടോബറിൽ പെർഫോം ചെയ്ത സിഡ്നി സ്റ്റേറ്റ് സ്പോർട്സ് സെന്റർ ആണ് ക്വയ്‌ സെന്റർ എന്ന് പെരുമാറ്റിയിരിക്കുന്നത്.

മോഹൻലാൽ സ്റ്റാർ നൈറ്റ് എന്ന ഓസ്ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി സിഡ്നിയില്‍ എത്തുന്ന ലാലേട്ടനെ വരവേല്‍ക്കാന്‍ മലയാളികള്‍ക്ക് ഒപ്പം തമിഴരും തെലുങ്കരും ഒക്കെ ഒന്നിക്കുകയാണ്. കഴിഞ്ഞ വാരം ടിക്കറ്റ്‌ വിൽപനയില്‍ വന്‍ കുതിച്ചുചാട്ടം ഉണ്ടായത് ഇതിന് തെളിവാണ്. അന്നേ ദിവസം ക്വയ്‌ സെന്റ്ററില്‍ കേരള ശൈലിയിലുള്ള ഫുഡ്‌ സ്റ്റാളും ഉണ്ടായിക്കുന്നതാണ്. മലയാളികളുടെ ചങ്കിനകത്തുള്ള പ്രിയപ്പെട്ട ലാലേട്ടനെ കാണാന്‍ സിഡ്നി മലയാളികള്‍ക്ക് ഒരിക്കല്‍ മാത്രം കിട്ടിയേക്കാവുന്ന ഈ സുവര്‍ണ്ണാവസരം നഷ്ടപ്പെട്ടാല്‍, ആ നിരാശ മാറാന്‍ കാലങ്ങള്‍ എടുത്തേക്കാം.

മോഹൻലാലിനെ കൂടാതെ എം.ജി ശ്രീകുമാർ, ശ്രേയ ജയ്ദീപ്, പ്രീതി വാരിയർ, റഹ്മാൻ എന്നീ ഗായകരും , നൃത്തച്ചുവടുകളുമായി മീര നന്ദൻ , പ്രയാഗ മാർട്ടിൻ എന്നീ മുൻ നിര നായികമാരും പ്രേക്ഷക മനസ്സ് കീഴടക്കിയ മലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരം ഹരീഷ് പെരുമണ്ണ യും മനോജ് ഗിന്നസ് , അനിൽ ബേബി, ദേവരാജ് തുടങ്ങയവരും , ലൈവ് ഓർക്കസ്ട്രേഷനു മാറ്റുകൂട്ടാൻ എട്ടോളം പ്രതിഭകളും അടക്കം മുപ്പതോളം പേരാണ് സംഘത്തിലുണ്ടാവുക. നിരവധി സിനമകളുടെയും സ്റ്റേജ് ഷോകളിലൂടെയും പ്രശസ്തനായ ജി.എസ്.വിജയൻ ആണ് ഷോയുടെ സംവിധായകൻ . ബിജു സേവിയർ ആണ് നൃത്ത സംവിധായകൻ.

SATHYAM EVENTS, VIP EVENTS WORLD എന്നിവരാണ് മോഹൻലാൽ സ്റ്റാർ നൈറ്റിന്‍റെ സിഡ്‌നിയിലെ സംഘാടകർ. കൂടുതൽ വിവരങ്ങൾക്ക് mohanlal.com.au സന്ദർശിക്കുകയോ ; വിപിൻ: 0470293581 , സത്യരാജ് 0412211627 എന്നിവരുമായി ബന്ധപ്പെടുക.

Media