Thursday, 21 December 2017 22:19

രാഹുൽ ഗാന്ധിയെ അനുമോദിച്ചു

റെജി പാറയ്ക്കൽ

മെൽബൺ: കോൺഗ്രസ്സ് പാർട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിയെ മെൽബണിൽ ചേർന്ന ഒഐസിസിയുടെ പ്രത്യേക സമ്മേളനം അനുമോദിച്ചു. ഇൻഡ്യയുടെ മതേതരത്വം കാത്ത് സൂക്ഷിക്കാനും അടിസ്ഥാന വർഗ്ഗത്തിന്റെ ഉന്നമനത്തിനും വേണ്ടി പ്രവർത്തിക്കാൻ മുന്നോട്ട് ഇറങ്ങിയ രാഹുൽ ഗാന്ധിയെ യോഗം അഭിനന്ദിച്ചു.

ഒഐസിസി ഓസ്ട്രേലിയയുടെ കൺവീനർ ഹൈനസ് ബിനോയിയുടെ നേതൃത്വത്തിൽ കേക്ക് മുറിച്ച് കൊണ്ട് സന്തോഷം പങ്കിട്ടു. പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധിക്ക് ഒഐസിസിയുടെ ഭാരവാഹികളും പ്രവർത്തകരും ആശംസകൾ നേർന്നു. ഒഐസിസി ഓസ്ട്രേലിയായുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അനുമോദന യോഗത്തിൽ നിരവധി പ്രവർത്തകർ പങ്കെടുത്തു.