Wednesday, 27 June 2018 20:07

മൈത്രിയുടെ ഓണാഘോഷം ഓഗസ്റ്റ് 11 ന്

മെൽബൺ: മൈത്രി സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികൾ ഓഗസ്റ്റ് 11 ശനിയാഴ്ച St.Peter’s ഹാളിൽ (St.Peter’s Hall 16, Mary St Clayton – 3168) വെച്ച് നടക്കുന്നു. ഓണാഘോഷത്തോടനുബന്ധിച്ചു അത്തപ്പൂക്കള മത്സരം,തിരുവാതിര, വടംവലി തുടങ്ങി നിരവധി കലാപരിപാടികളാണ് സംഘാടകർ ഒരുക്കിയിരിക്കുന്നത്. കൂടാതെ വിഭവ സമൃദ്ധമായ സദ്യയും.

കഴിഞ്ഞ വർഷത്തേക്കാൾ ഗംഭീരമായാണ് ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ കൊണ്ടാടാൻ മൈത്രി തീരുമാനിച്ചിരിക്കുന്നത്. അതിൻ്റെ മുന്നോടിയായി ഏവരെയും അതിശയത്തിൻ്റെ മുൾ മുനയിൽ നിർത്തുന്ന ഒരു കുസൃതിയുമായാണ് മൈത്രി രംഗത്തെത്തിയിരിക്കുന്നത്. മൈത്രിയുടെ ഈ വർഷത്തെ ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ ഒരു മുഖ്യഅഥിതി എത്തുന്നുണ്ട്. അത് ആരായിരിക്കും എന്ന് സ്വയം ഊഹിക്കാനാണ് മൈത്രി പറയുന്നത്. ഓസ്‌ട്രേലിയയ്ക്ക് പുറത്തു നിന്നുള്ള വ്യക്തി ആയിരിക്കും എന്നുള്ള സൂചന മാത്രമേ സംഘാടകർ നൽകുന്നുള്ളൂ. എന്തായാലും ഇത്തവണ മെൽബൺ മലയാളികൾക്ക് ഓർമ്മയിൽ സൂക്ഷിക്കാൻ നല്ലൊരു ഓണാഘോഷമായിരിക്കും മൈത്രി സമ്മാനിക്കുക.

കൂടുതൽ വിവരങ്ങൾക്ക്: Saji Mundakal (0435901661), John Pereira (0449870622), Jude Abraham (0409940642), Manesh James (0469795900), Pretheesh Jacob (0469787445), Philip Joseph (0433047755), Benny Joseph (0430139782), Harish Rajan (0411575159).