Tuesday, 26 December 2017 16:50

മെൽബൺ ‘ഈസ്റ്റേൺ ബോയ്സ്’ ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും നടത്തി

എബി പൊയ്ക്കാട്ടിൽ

മെൽബൺ∙ ക്രിസ്മസ് ആഘോഷം ഗൃഹാതുര സ്മരണകള്‍ ഉണര്‍ത്തി ഒത്തുചേരലിന്റേയും പരസ്പര സ്‌നേഹത്തിന്റേയും വേദിയായി മാറ്റിക്കൊണ്ട് മെൽബൺ ഈസ്റ്റേൺ ബോയ്സ് ക്രിസ്മസ് ആഘോഷവും കുടുംബസംഗമവും നടത്തി. മുതിർന്നവർ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പങ്കുചേരലിന്റെയും ക്രിസ്മസ് സന്ദേശം വരും തലമുറയ്ക്ക് കൈമാറുന്നതിനോടൊപ്പം, തങ്ങളുടെ ചെറുപ്പകാല ക്രിസ്മസ് അനുഭവങ്ങൾ പങ്കുവെച്ചത് പുതുതലമുറക്ക് ഒരുപുത്തൻ അനുഭവമായിരുന്നു. കുടുംബാംഗങ്ങൾ ഒത്തുചേർന്നു ഒരുക്കിയ Christmas Lunch എടുത്തുപറയേണ്ട ഒന്നായിരുന്നു. എല്ലാവർക്കും നല്ലൊരു പുതുവത്സരം ആശംസിച്ചുകൊണ്ട് ഒരുപിടി നല്ല കരോൾ ഗാനങ്ങളുമായി ഈ വർഷത്തെ ക്രിസ്മസ് ആഘോഷങ്ങളോടു വിടപറഞ്ഞു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi (Member, Melbourne Press Club), Consultant: Hitler David, Editor: Ajitha Chirayil, Designer: Rani Manju, Contact: Indian Malayali Magazine, 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 0415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com